CinemaLatest NewsNew ReleaseNEWS

സൂപ്പർ താരങ്ങളെ മറികടന്ന് റെക്കോർഡ് കളക്ഷനുമായി ‘വലിമൈ’

മുംബൈ: സൂപ്പർ താരങ്ങളെ മറികടന്ന്, ആദ്യ ദിവസം റെക്കോർഡ് കളക്ഷനുമായി അജിത്തിന്റെ വലിമൈ. മാസ്റ്റർ, മെർസൽ, ബിഗിൽ തുടങ്ങിയ വിജയ് ചിത്രങ്ങളെയും രജനികാന്തിന്റെ ദർബാർ, അണ്ണാത്തെ, 2.0, പേട്ട തുടങ്ങിയ ചിത്രങ്ങളെയും മറികടന്നാണ് അജിത്ത് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്‌നാട്ടിലെ 650-ലധികം തിയേറ്ററുകളിലാണ് പ്രദർശനത്തിനെത്തിയത്.

ഇന്ത്യയിൽ 76 കോടിയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് 20 കോടിയും ചിത്രം നേടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിൽ മാത്രം 30 കോടിയാണ് ചിത്രം നേടിയത്. ബേവ്യൂ പ്രൊജക്റ്റ്‍സ് എൽഎൽപിയുടെ ബാനറിൽ ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാണം.

Read Also:- ആ ചീത്തപ്പേര് തനിക്കുണ്ട്, എങ്കിലും ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ട്: ശാലിന്‍ സോയ

ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് എച്ച് വിനോദ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് വലിമൈ. മലയാളി താരം ദിനേശും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button