CinemaIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്: ‘ആറാട്ട്’ ആരാധകൻ അര്‍ജുന്‍ അശോകനെക്കുറിച്ച്

കൊച്ചി: ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായ സിനിമാ ആരാധകനാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനായ സന്തോഷ് ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ആദ്യദിന പ്രദർശനത്തിന് ശേഷമാണ് ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന മാസ് പ്രതികരണം നടത്തിയത്. ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്‍റെ തിയറ്റര്‍ റെസ്പോണ്‍സുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ്.

അർജുൻ അശോകൻ നായകനായി അഭിനയിച്ച് നവാഗത സംവിധായകരായ അഭി ട്രീസ പോള്‍ – ആന്‍റോ ജോസ് പെരേരിയ എന്നിവർ സംവിധാനം ചെയ്ത ‘മെമ്പർ രമേശൻ, ഒമ്പതാം വാർഡ്’ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയിരുന്നു. ചിത്രത്തിന്‍റെ ആദ്യപ്രദർശനം കാണാൻ സന്തോഷ് വർക്കിയും എത്തിയിരുന്നു. ചിത്രം കണ്ടതിന് ശേഷം അർജുൻ അശോകനെ ചേർത്തുനിർത്തി സന്തോഷ് വർക്കി ചാനലുകളോട് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

നടി പ്രിയ മോഹനും കുടുംബവും യുക്രെയ്‌നില്‍ കുടുങ്ങി? പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം ഇതാണ്

‘യുവനടൻമാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്, കഴിവുണ്ട്. നല്ല അഭിനേതാവാണ്. യുവനടൻമാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്,’ അർജുൻ അശോകനെക്കുറിച്ച് സന്തോഷ് വർക്കി പറഞ്ഞു. ഇതിന് മറുപടിയായി ‘എന്‍റെ മോനേ… ‘സന്തോഷം, ആറാടുകയാണ്’ എന്നായിരുന്നു അർജുൻ അശോകന്‍റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button