CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഇപ്പോഴും മേപ്പടിയാൻ ഹാങ്ങോവറിലാണോ ഉണ്ണി?: ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: യുവതാരം ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച് നായകനായി എത്തിയ ചിത്രമാണ് മേപ്പടിയാന്‍. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും എത്തിയിരുന്നു. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

ഇത്തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് വന്ന കമന്റിനോട് പ്രതികരിച്ച ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘സര്‍, സര്‍ക്കാര്‍ ഓഫീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരെ സഹായിക്കാന്‍ ഉള്ളതാകണം.. ജയകൃഷ്ണന്റെ നിസഹായ നിമിഷങ്ങള്‍,’ എന്ന തലക്കെട്ടോടെ മേപ്പടിയാന്‍ ചിത്രത്തിലെ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തത്.

ഇതിന് മറുപടിയായി ‘ഇപ്പോഴും മേപ്പടിയാന്‍ ഹാങ്ങോവറിലാണോ ഉണ്ണി? അടുത്ത സിനിമ ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം’ എന്നായിരുന്നു ആരാധകന്റെ കമന്റ്.

ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെ. ‘ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ നാല് വര്‍ഷമെടുത്തു. ഒടിടിക്ക് നല്‍കുന്നതിന് മുമ്പ് ഞാന്‍ അത് വീണ്ടും ഒരു വര്‍ഷത്തേക്ക് ഹോള്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍, ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ സിനിമ നാണമില്ലാതെ ആഘോഷിക്കും’.

shortlink

Related Articles

Post Your Comments


Back to top button