GeneralLatest NewsMollywoodNEWS

മോള്‍ക്ക് നാല് വയസ്സ് പ്രായം ഉള്ളപ്പോഴാണ് ഞങ്ങൾ വേർപിരിഞ്ഞത്: പുനർവിവാഹത്തിന് പിന്നിലെ കാരണത്തെക്കുറിച്ചു നടി ആന്‍ മരിയ

ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ഒറ്റയ്ക്ക് ആയവരാണ് ഞങ്ങള്‍.

സോഷ്യല്‍ മീഡിയ ലോകത്ത് പാലാക്കാരി അച്ചായത്തി എന്ന പേരില്‍ അറിയപ്പെടുന്ന താരമാണ് ആന്‍ മരിയ. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ ആൻ മരിയയുടെ ഭർത്താവ് പാലാ സ്വദേശിയും സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറും യൂട്യൂബ് വ്ളോഗറുമായ ഷാന്‍ ജിയോയാണ്. കുടുംബ ജീവിതത്തെക്കുറിച്ചു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ഒറ്റയ്ക്ക് ആയവരാണ് ഞങ്ങള്‍. വിവാഹം കഴിക്കണം എന്ന ആലോചന ഒന്നും ഉണ്ടായിരുന്നില്ല. പരിചയപ്പെട്ട് കുറച്ച്‌ നാള്‍ കഴിയുമ്ബോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി. നല്ല സുഹൃത്തുക്കള്‍ക്ക് നല്ല ഭാര്യാ – ഭര്‍ത്താക്കന്മാരാകാനും കഴിയും എന്ന് കൂട്ടുകാര്‍ പറഞ്ഞതോടെയാണ് പിന്നീടുള്ള യാത്ര ഒരുമിച്ച്‌ ആവാം എന്ന് തീരുമാനിച്ചത്.

read also: കിളി പോയ പോലെ എന്ന് ട്രോൾ: മദ്യപിച്ചതല്ല, പെയിന്‍ കില്ലറിന്‍റെ സെഡേഷന്‍ ആണെന്ന് ഷൈൻ ചാക്കോയുടെ സഹോദരൻ

മോള്‍ക്ക് നാല് വയസ്സ് പ്രായം ഉള്ളപ്പോഴാണ് ഞാനും ഭര്‍ത്താവും തമ്മില്‍ പിരിയുന്നത്. മമ്മിയ്ക്ക് എപ്പോഴും ടെന്‍ഷന്‍ എന്നെ കുറിച്ച്‌ ആലോചിച്ചിട്ട് ആയിരുന്നു. എനിക്കൊരു കൂട്ട് വേണം എന്ന് ആഗ്രഹിച്ചതും മമ്മിയാണ്. ഞാന്‍ ഒറ്റ മകളാണ്. ഡിവോഴ്‌സിന് ശേഷം മമ്മിയ്‌ക്കൊപ്പമാണ് താമസിച്ചത്. രണ്ട് തവണ സ്‌ട്രോക്ക് വന്നപ്പോഴും ഡോക്ടര്‍ മമ്മിയോട് ചോദിച്ചു, എന്തിനാ ഇത്രയധികം ടെന്‍ഷന്‍ എന്ന്. ‘ഇവളുടെ വിവാഹം’ എന്നായിരുന്നു മമ്മിയുടെ മറുപടി.

മകള്‍ നിയയും മമ്മിയ്ക്ക് ഒരു വിവാഹം ചെയ്തു കൂടെ എന്ന് ചോദിച്ച്‌ തുടങ്ങി. കൂട്ടുകാര്‍ക്ക് ഒക്കെ പപ്പയുണ്ട്, എനിക്കും പപ്പയെ വേണം എന്നായിരുന്നു അവളുടെ ആഗ്രഹം. കലൂര്‍ ജവഹര്‍ലാല്‍ നഹ്‌റു സ്‌റ്റേഡിയത്തില്‍ എന്നും നടക്കാന്‍ പോകുമ്ബോള്‍ ഷാനിനെ കാണാറുണ്ട്. ഒരു സുഹൃത്ത് വഴിയാണ് ഷാനിനെ പരിചയപ്പെടുന്നത്. പിന്നീട് ഫേസ്ബുക്ക് ചാറ്റില്‍ ഒരു ലിങ്ക് അയച്ചു തന്നു. അപ്പോഴാണ് വന്‍ പാചക വിദഗ്ദനാണ് എന്ന് മനസ്സിലായത്. തുടര്‍ന്ന് ഷാനിന്റെ എല്ലാ പോസ്റ്റുകള്‍ക്കും ലൈക്ക് അടിക്കാനും കമന്റ് എഴുതാനും തുടങ്ങി.

ഒരിക്കല്‍ നടക്കാന്‍ പോയപ്പോള്‍ സ്‌റ്റേഡിയം റോഡില്‍ ഷാനിന്റെ കാര്‍ കിടക്കുന്നത് കണ്ടു. അടുത്ത് ചെന്ന് ചില്ലില്‍ തട്ടി വിളിച്ചപ്പോള്‍ ഒരു പ്ലേറ്റ് ഫ്രൂട്‌സ് മുന്നിലേക്ക് നീണ്ടു. ‘കഴിക്കുന്നോ ഒരല്പം’ ആ ചോദ്യം ഇപ്പോള്‍ ഞങ്ങളുടെ ജീവിതം ഇവിടെ വരെ എത്തിച്ചു.’

shortlink

Post Your Comments


Back to top button