InterviewsLatest NewsNEWS

ഭീഷ്മപർവ്വം സിനിമ സ്വീകരിക്കാനുള്ള പ്രധാന കാരണം വ്യക്തമാക്കി നാദിയ മൊയ്തു

മമ്മൂട്ടിയും നദിയ മൊയ്തുവും 11 വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷമാണ് നദിയ മൊയ്തു അഭിനയിച്ചിരിക്കുന്നത്.ഇപ്പോൾ ഭീഷ്മപർവ്വം സിനിമ സ്വീകരിക്കാനുള്ള പ്രധാന കാരണം അമൽ നീരദ് മമ്മൂട്ടി ചിത്രമാണ് എന്നാണ് നാദിയ മൊയ്തു പറയുന്നത്. പുതിയ തലമുറയിലെ അഭിനേതാക്കൾക്കൾ വിസ്മയിപ്പിക്കുന്നതായിരുന്നു എന്നും, സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകി കഥ പറഞ്ഞ സിനിമകൾ വീണ്ടും തിരിച്ചു വരുന്നുണ്ടെന്ന് സന്തോഷത്തോടെ പറയാം എന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

നാദിയയുടെ വാക്കുകൾ :

‘ഭീഷ്മപർവ്വം ഞാൻ സ്വീകരിക്കാനുള്ള ആദ്യ കാരണം അതൊരു അമൽ നീരദ് ചിത്രമെന്നതും ഒപ്പം മമ്മൂട്ടി ചിത്രമെന്നതും കൊണ്ടാണ്. സൗബിൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി പോലുള്ള യുവ നടന്മാർക്കൊപ്പമുള്ള അഭിനയവും വിസ്മയകരമായ അനുഭവമായിരുന്നു. അവരുടെയെല്ലാം സിനിമകൾ ഒടിടി പ്ലാറ്റ്‌‌ഫോമുകളിലും മറ്റുമായി കണ്ടിട്ടുണ്ട്. അവർക്കൊപ്പം ഒന്നിച്ചു അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ വ്യത്യസ്തമായിരുന്നു. കാരണം അവർക്കെല്ലാം വേറിട്ട ഒരു ആക്ടിംഗ് സ്റ്റൈൽ തന്നെയുണ്ട്. അവരുടെ ചിന്തകളിലൊക്കെ ഒരു ഫ്രഷ്‌നസ്സുണ്ട്, ആ എനർജിയും രസകരമാണ്. ഷൂട്ടിനിടയിൽ ധാരാളം ഫൺ മൊമന്റ്സ് ഉണ്ടായിരുന്നു.

സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകി കഥ പറഞ്ഞ ഒരു കാലത്തു നിന്നാണ് ഞങ്ങളെല്ലാം വരുന്നത്. അതിടയ്ക്ക് നഷ്ടമായിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള സിനിമകൾ വീണ്ടും തിരിച്ചു വരുന്നുണ്ട് എന്നത് സന്തോഷത്തോടെ പറയാൻ കഴിയും. ഒടിടി പ്ലാറ്റ്‌ഫോമുകളും മറ്റും അത്തരത്തിലുള്ള സിനിമകൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. എനിക്കു തന്നെ അത്തരത്തിലുള്ള കുറേ പ്രൊജക്റ്റുകൾ ലഭിച്ചു.’

shortlink

Related Articles

Post Your Comments


Back to top button