GeneralLatest NewsNEWS

ലൈംഗിക പീഡന പരാതി: സംവിധായകന്‍ ലിജു കൃഷ്ണ കസ്റ്റഡിയിൽ

ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ സിനിമ സംവിധായകൻ അറസ്റ്റിൽ. പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ സെറ്റില്‍ നിന്നും ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പടവെട്ട് നിർമ്മിക്കുന്നത് സണ്ണി വെയ്നാണ്.

ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാള്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. നേരത്തെ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന പേരിൽ ലിജു നിര്‍മ്മിച്ച നാടകം സണ്ണി വെയ്നായിരുന്നു സംവിധാനം ചെയ്തിരുന്നത്.

ലിജുവിന്റെ ജന്മനാടായ കണ്ണൂരില്‍ പടവെട്ടിന്റെ ചിത്രീകരണം പുരോഗമിക്കവെയാണ് അറസ്ററ് നടന്നത്. തുടർന്ന്, ചിത്രത്തിന്റെ തുടര്‍ ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പടവെട്ട് ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button