CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മുഖ്യമന്ത്രിക്ക് നിവേദനം, റഷ്യയിൽ ട്രോളുകൾ നിർത്തിയെന്ന് ഗായത്രി: എയറിലാക്കി സോഷ്യൽ മീഡിയ

കൊച്ചി: ജമ്‌നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട ഗായത്രി പിന്നീട് വിവാദങ്ങളിലൂടെയും ട്രോളുകളിലൂടെയുമാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കൊച്ചിയിൽ വെച്ച് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ, കാറപകടം നടന്നിട്ടും വണ്ടി നിർത്താതെ പോയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണം ഗായത്രിക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഗായത്രി നൽകിയ വിശദീകരണങ്ങളും പരിഹാസത്തിനിടയാക്കി. പിന്നീട്, പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന ഗായത്രിയുടെ പരാമർശവും ട്രോളന്മാർ ഏറ്റെടുത്തു. തുടർന്ന്, മുഖ്യമന്ത്രിക്ക് മുന്നിൽ ട്രോളുകൾ നിരോധിക്കണമെന്ന അഭ്യർത്ഥനയുമായും ഗായത്രി എത്തി. ഇപ്പോൾ ഇതേക്കുറിച്ച് ഒരു അഭിമുഖത്തിലെ ചോദ്യത്തിന് ഗായത്രി പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.

സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും, കേരള ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേപ്പോലെ ആരുമില്ല

ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ട് എന്തെങ്കിലും ഒക്കെ സംഭവിച്ചോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി, ‘ഇവിടെ ഒന്നും സംഭവിച്ചില്ല, പക്ഷേ റഷ്യയിൽ ട്രോൾസ് നിർത്തി എന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് എനിക്ക് അയച്ച് തന്നിട്ടുണ്ടായിരുന്നു’, എന്ന് ഗായത്രി മറുപടി പറയുന്നു. ഇതേത്തുടർന്ന്, നിരവധിപ്പേരാണ് താരത്തിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിട്ടുള്ളത്. ‘എനിക്ക് കേരളത്തിൽ മാത്രമല്ലെടാ, അങ്ങ് റഷ്യയിലുമുണ്ട് പിടി’ എന്ന് ആളുകൾ പരിഹസിക്കുന്നു. അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button