CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഒടിയനൊപ്പം പടമെടുക്കാൻ വന്ന അതിഥികളെന്ന് ശ്രീകുമാർ: ഇനിയും മതിയായില്ലേ എന്ന് സോഷ്യൽ മീഡിയ

പാലക്കാട്: മോഹൻലാലിനെ നായകനാക്കി വിഎ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. ചിത്രം പ്രദർശനത്തിനെത്തും മുൻപുതന്നെ ആരാധകർ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു. എന്നാൽ, ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിരുന്നില്ല. തുടർന്ന് സംവിധായകൻ വിഎ ശ്രീകുമാറിനെതിരെ ആരാധകർ രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയത്.

ഇപ്പോൾ ഒടിയൻ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളെക്കുറിച്ച് വിഎ ശ്രീകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം പാലക്കാട് ഓഫീസിനു മുന്നിൽ ഇരിപ്പുണ്ടെന്ന് ശ്രീകുമാർ പറയുന്നു. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ടെന്നും ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദിയുണ്ടെന്നും ശ്രീകുമാർ പറഞ്ഞു.

വിഎ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘എന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സുഹൃത്ത് സിനിമയിലുണ്ട്’: ഉണ്ണി മുകുന്ദൻ

പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി.

അതേസമയം, ശ്രീകുമാറിന്റെ പോസ്റ്റിനെതിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ‘തനിക്ക് ഇനിയും മതിയായില്ലേ’ എന്നാണ് ഒരാൾ ചോദിക്കുന്നത്. ‘തള്ളാതെ ഇറക്കിയിരുന്നു എങ്കിൽ പിന്നെയും ഈ പടത്തെ ആൾക്കാർ സ്വീകരിച്ചേനെ… ഇത് ഒരുമാതിരി ഭൂലോക തള്ളും തള്ളി ഇറക്കി ഇപ്പൊ ഇമ്മാതിരി കോമഡി പീസ് ആക്കി കളഞ്ഞത് നിങ്ങൾ തന്നെ അല്ലെ കുമാരേട്ടാ’ എന്ന് മറ്റൊരാൾ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button