BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWS

പോക്കറ്റടി: നടി രൂപ ദത്ത അറസ്റ്റിൽ

കൊൽക്കത്ത: അന്താരാഷ്‌ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ ബം​ഗാളി നടി രൂപ ദത്ത അറസ്റ്റിൽ. ബിധാനഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. കൊൽക്കത്ത ഇന്റർനാഷണൽ ബുക്ക് ഫെയർ ചടങ്ങിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ പിടികൂടിയത്.

മേളയ്ക്കിടെ, ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്‌ക്ക് എറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടർന്ന്, പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. പരിശോധനയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും 75,000 രൂപ കണ്ടെടുത്തു. ഇതിന് ശേഷമാണ്, ഇവർ ബംഗാളിനടിയായ രൂപ ദത്തയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

‘അതൊരു അനുഭവമായിരുന്നു ചലച്ചിത്രാനുഭവം’: രമേശ് പിഷാരടി

തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങൾ നടിയുടെ ഡയറിയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button