InterviewsLatest NewsNEWS

നിര്‍ണായകം പരാജയപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ട്, അത് വളരെ റിയലിസ്റ്റിക് ആയിട്ടുള്ളൊരു സിനിമയാണ്: വി കെ പ്രകാശ്

നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ പരാജയം തന്നെ ഒട്ടും വിഷമിപ്പിച്ചിട്ടില്ലെന്നും, പക്ഷെ നിര്‍ണായകം പരാജയപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ടെന്നും സംവിധായകൻ വി കെ പ്രകാശ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നവ്യ നായർ തിരിച്ചുവരുന്ന ‘ഒരുത്തീ’യാണ് വി കെ പ്രകാശ് സംവിധാനം ചെയ്ത് ഏറ്റവുമൊടുവിലിറങ്ങിയ ചിത്രം. സിനിമയുടെ പ്രൊമോഷനിടക്ക് ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമകളെ പറ്റി സംസാരിക്കുന്നത്.

സംവിധായകന്റെ വാക്കുകൾ :

ഞങ്ങളൊക്കെ വളരുന്ന സമയത്ത് ഒരുപാട് കോമഡി സിനിമകളുണ്ടായിരുന്നു. അതില്‍ നിന്നൊരു പ്രചോദനം പോലെയൊക്കെയാണ് നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമ ചെയ്തത്. കണ്ടന്റിലും ഫോമിലുമൊക്കെ വ്യത്യസ്തമായൊരു സിനിമ ചെയ്ത് നോക്കിയതാണ്. അങ്ങനെ ഫഹദിനെ കണ്ട് ഡേറ്റ് ഫിക്‌സ് ചെയ്തു.

നത്തോലി പോലൊരു സിനിമ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നല്ല. അതിന്റെ പരാജയത്തില്‍ എനിക്ക് വിഷമമില്ല. പക്ഷെ നിര്‍ണായകം പരാജയപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ട്. അത് വളരെ റിയലിസ്റ്റിക് ആയിട്ടുള്ളൊരു സിനിമയാണ്.

shortlink

Related Articles

Post Your Comments


Back to top button