GeneralLatest NewsNEWS

നാടക ആചാര്യൻ മധു മാസ്റ്റര്‍ അന്തരിച്ചു

മലയാള നാടക ആചാര്യനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ ( 73 ) അന്തരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

സംഘഗാനം, ഷട്ടര്‍ എന്നിങ്ങനെ എട്ടോളം സിനിമകളില്‍ അഭിനയിച്ച മധു മാസ്റ്റര്‍ തിരക്കഥാ രചനയിലും പങ്കാളിയായിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം കേരളത്തില്‍ ഏറെ ചലനം സൃഷ്ടിച്ച്, നൂറിലധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ‘അമ്മ’ എന്ന നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. ഇതിന് പുറമെ സ്പാര്‍ട്ടക്കസ്, പുലിമറഞ്ഞ കുട്ടന്‍ മൂസ്, മൂട്ട, സുനന്ദ എന്നിങ്ങനെ നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്.

നക്‌സല്‍ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം നക്‌സല്‍ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ജയിലിലായി. പിന്നീട് പല തവണകളായി രണ്ടുവര്‍ഷത്തെ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button