GeneralLatest NewsNEWSTV Shows

മോഹൻലാൽ സ്വവർഗ വിവാഹത്തെ പിന്തുണക്കുന്ന വീഡിയോ: ബിഗ് ബോസിൽ ലെസ്ബിയൻ മത്സരാർത്ഥിയും ?

സ്വവർഗ്ഗ വിവാഹത്തെ പിന്തുണയ്ക്കുന്ന മോഹൻലാലിന്റെ ഈ വീഡിയോ ക്വിയർ ഗ്രൂപ്പുകൾ ഏറ്റെടുത്തുകഴിഞ്ഞു

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഷോയാണ് ബിഗ് ബോസ്. വ്യത്യസ്തമായ നിലപാടുകളുള്ള കുറച്ചു പേർ നൂറു ദിവസം ഒരുമിച്ചു ഒരിടത്ത് കഴിയുന്ന ഈ ഷോയുടെ മലയാളം പതിപ്പിൽ അവതാരകനായി എത്തുന്നത് മോഹൻലാലാണ്. വിജയകരമായ മൂന്നു പതിപ്പുകൾക്ക് പിന്നാലെ മാർച്ച് 27ന് ബിഗ് ബോസ് സീസൺ 4 ആരംഭിക്കുകയാണ്.

ഷോയെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിക്കഴിഞ്ഞു. മത്സരാർത്ഥികൾ ആരൊക്കെയായിരിക്കും എന്നതാണ് സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ച. വിവാദങ്ങളിലും വിമർശനങ്ങളിലും നിറഞ്ഞു നിന്ന താരങ്ങൾ ഷോയിൽ ഉണ്ടാകുമെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ഷോയുടെ പ്രമോ വീഡിയോ ചാനൽ പുറത്ത് വിട്ടതുമുതൽ പുതിയ ചർച്ച മത്സരാർത്ഥിയായ എത്തുന്ന ലെസ്ബിയൻ ആരെന്നാണ്.

read also: സ്പായിലെ ജോലിക്കാരിയുമായി ഭർത്താവിന്റെ പരസ്ത്രീ ബന്ധം, പിന്മാറാൻ 350 അവസരങ്ങൾ നൽകി: വിവാഹമോചനത്തെക്കുറിച്ചു നടി സാറാ

പെണ്ണിനെ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന പെണ്ണിന്റെ സ്വരത്തിലൂടെയാണ് ലെസ്ബിയൻ മത്സരാർത്ഥിയും ഉണ്ടാകുമെന്ന സൂചന ചാനൽ പുറത്ത് വിട്ടത്. സ്വവർഗ്ഗ വിവാഹത്തെ പിന്തുണയ്ക്കുന്ന മോഹൻലാലിന്റെ ഈ വീഡിയോ ക്വിയർ ഗ്രൂപ്പുകൾ ഏറ്റെടുത്തുകഴിഞ്ഞു.

‘കേരളത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള സെലിബ്രിറ്റി ആയ മോഹൻലാൽ സ്വവർഗ വിവാഹത്തെ പിന്തുണച്ച് കൊണ്ട് Bigg Boss പ്രൊമോ വീഡിയോയിൽ 🏳️‍🌈. മാർച്ച് 27ന് തുടങ്ങുന്ന ബിഗ് ബോസ് സീസൺ 4ൽ ഒരു ലെസ്ബിയൻ മത്സരാർത്ഥി ഉണ്ടാവുമെന്ന ഊഹാപോഹം ശക്തമാണ്…’- സ്വവർഗാനുരാഗിയായ കിഷോർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button