CinemaGeneralLatest NewsMollywoodNEWS

രോമാഞ്ചം കൊള്ളിക്കാനും വിസില് വിളിക്കാനും നായകൻ തന്നെ വേണമെന്നില്ലെന്ന് കാണിച്ചുതന്നു, ശരിക്കും മാസ്: പുകഴ്ത്തി സിത്താര

10 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യാ നായർ തിരിച്ച് വന്ന ചിത്രമായിരുന്നു ‘ഒരുത്തീ’. കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാൻസ്‍പോര്‍ട്ടിന്റെ ബോട്ടില്‍ ടിക്കറ്റ് കളക്ടര്‍ ആയി ജോലി നോക്കുന്ന രാധാമണിയായി നവ്യ ‘ഒരുത്തീ’യിൽ തിളങ്ങിയിട്ടുണ്ടെന്ന് പറയുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ. നവ്യ അനായാസമായാണ് രാധാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് സിത്താര പറയുന്നു. രോമാഞ്ചം കൊള്ളിക്കാനും വിസില് വിളിക്കാനും, നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് സംവിധായകൻ കാണിച്ചുതന്നുവെന്നും സിത്താര പറയുന്നു.

Also Read:വിവാഹം പോലുള്ളവയിലേക്ക് കടക്കുമ്പോള്‍ പുറത്ത് പറയാതിരിക്കില്ല, ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ല: മഞ്ജിമ മോഹന്‍

‘നവ്യ… എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്! രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു. രോമാഞ്ചം കൊള്ളിക്കാൻ, കയ്യടിപ്പിക്കാൻ, വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു വി.കെ.പി. എല്ലാം കൊണ്ടും അസ്സലായി, ശെരിക്കും മാസ്സായി’, സിത്താര തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

കാമ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെത്. യഥാർത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സുരേഷ് ബാബു തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതം സിനിമയെ ഏറെ സ്വാധീനിക്കുന്നുണ്ട്. ജിംഷി ഖാലിദിന്റെ ഛായാഗ്രാഹണവും ചിത്രത്തിന്റെ ആഖ്യാനത്തോട് നീതിപുലര്‍ത്തുന്നതാണ്. കെപിഎസി ലളിത, സന്തോഷ് കീഴാറ്റൂര്‍, സൈജു കുറുപ്പ്, മുകുന്ദൻ മേനോൻ, അരുണ്‍ നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button