CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

3000 സ്ത്രീകളുമായി രമിച്ചതിന്റെ ആഘോഷം സംഘടിപ്പിച്ച സിനിമാ താരം എത്ര കുലീനൻ, യാചിച്ചു നേടിയ പത്ത് സാരമില്ല കുലീനരേ

ആലപ്പുഴ: സിനിമ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെയും, നടനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ വിനായകനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ.

മോഹൻലാൽ പൊതുസ്ഥലത്തിരുന്ന് കാട്ടിയ ലൈംഗിക ഗോഷ്ടി കണ്ടിട്ട് ഒന്നും പറയാത്തവരാണ് വിനായകൻ, തന്റെ സ്വത്വപരമായ സത്യം പറഞ്ഞപ്പോൾ ഉറഞ്ഞു തുള്ളുന്നതെന്ന് ജോൺ ഡിറ്റോ പറഞ്ഞു. 3000 സ്ത്രീകളുമായി രമിച്ചതിന്റെ ആഘോഷം സംഘടിപ്പിച്ച സിനിമാ താരം എത്ര കുലീനണെന്നും
യാചിച്ചു നേടിയ പത്ത് സാരമില്ല, കുലീനരേയെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്‍ബുക്ക് പോസ്റ്റിൽ കുറിച്ചു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പഞ്ചപാണ്ഡവര്‍ക്കിടയിൽ നില്‍ക്കുന്ന പാഞ്ചാലി: വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി വിനായകന്‍

വിനായകാ,സഹോദരാ, കറുത്തവന്റെയും കാണാനഴകില്ലാത്തവരുടെയും ലൈംഗികത പരിഹാസ്യമായ ഒന്നാണെന്നു കരുതുന്ന സമൂഹത്തിനു നേരെ നീയെന്തിനാണ്
ഈ വിധം സത്യം പറഞ്ഞത് ? നീ പ്രണയത്തിനും ലൈംഗികതയ്ക്കും വേണ്ടി യാചിച്ചിരുന്നുവെന്ന് പറയുമ്പോൾ അത് മനസ്സിലാക്കാനുള്ള ബുദ്ധി ദളിത്ഗോത്ര സത്തകളെ എന്നും ശത്രു സ്ഥാനത്തു നിർത്തുന്നവർക്കില്ലടേയ്..

3000 സ്ത്രീകളുമായി രമിച്ചതിന്റെ ആഘോഷം സംഘടിപ്പിച്ച സിനിമാതാരം എത്ര കുലീനൻ .!! യാചിച്ചു നേടിയ പത്ത് സാരമില്ല കുലീനരേ…അഭിസരണം ജോലിയാക്കിയവർക്കു പോലും ഉടൽക്കറുപ്പ് അറപ്പാണത്രെ.. വിനായകൻ പറഞ്ഞതെല്ലാം ശരിയാണെന്നല്ല; അതിന്റെ പ്രേരണാശക്തിയുടെ പൊള്ളിക്കുന്ന സത്യം.. അത് വംശീയമായ ഒരു നീറ്റലാണ്. വിനായകൻ അന്നു രാത്രി പൊട്ടിക്കരഞ്ഞിട്ടുണ്ടാവും. മദ്യപിച്ചിട്ടുണ്ടാവും. ലഹരി ഉപയോഗിച്ചിട്ടുണ്ടാവും.
ആ പാവത്തിന് അവന്റെ തീ പിടിച്ച യാഥാർത്ഥ്യത്തെ ശമിപ്പിക്കേണ്ടേ?

ഞാൻ പണ്ട് ഈ അവസ്ഥകളെ മറികടന്നത് വേദാന്ത സൂത്രങ്ങൾ വായിച്ചിട്ടാണ്. വിനായകന് സംസ്കൃതമറിയില്ലല്ലോ.. മോഹൻലാൽ പൊതുസ്ഥലത്തിരുന്ന് കാട്ടിയ ലൈംഗിക ഗോഷ്ടി കണ്ടിട്ട് ഒന്നും പറയാത്തവരാണ് വിനായകൻ അവന്റെ സ്വത്വപരമായ സത്യം പറഞ്ഞപ്പോൾ ഉറഞ്ഞു തുള്ളുന്നത്.

shortlink

Related Articles

Post Your Comments


Back to top button