InterviewsLatest NewsNEWS

സുരേഷ് ഗോപി സഹായിച്ചിട്ടാണ് ആ സിനിമ പൂർത്തിയായത്: അനൂപ് മേനോന്‍

സുരേഷ് ഗോപിയെ നായകനാക്കി അനൂപ് മേനോന്‍ തിരക്കഥയൊരുക്കിയ ചിത്രം ഡോള്‍ഫിന്‍സിന്റെ ചിത്രീകരണം ഒരു ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി മൂലം നിന്ന് പോയെന്നും, സുരേഷ് ഗോപി തന്ന കാശ് കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചതെന്നും അനൂപ് മേനോന്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്‍ ഇക്കാര്യം പറഞ്ഞത്.

അനൂപിന്റെ വാക്കുകൾ :

ആദ്യമെഴുതിയ തിരക്കഥയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പൈസ ഇല്ലാത്തതുകൊണ്ട് മാറ്റി ഷൂട്ട് ചെയ്ത സിനിമയാണ് ഡോള്‍ഫിന്‍സ്. ഡോള്‍ഫിന്‍സില്‍ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ ക്‌ളൈമാക്‌സാണ്.

കല്പന ചേച്ചിയും സുരേഷേട്ടനും ഇരുന്ന് മസാല ദേശ കഴിക്കുന്ന സീനും, സെക്രട്ടേറിയേറ്റിന്റെ അടുത്തു കൂടിയുള്ള നടത്തവും, ഇത് രണ്ടും മാത്രമേ ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേയിലുള്ളൂ. 40 തോളം സീനുകള്‍ മാറ്റിവെച്ചിട്ടാണ് അത് ഷൂട്ട് ചെയ്തത്. അതിന് കാരണം സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു പോയിന്റ് കഴിഞ്ഞ് ഇത് മുന്നോട്ട് പോയില്ല. സുരേഷ് ഗോപി കാശ് തന്നിട്ടാണ് ഒരു ഘട്ടത്തില്‍ നിന്നു പോയ ആ സിനിമ മുന്നോട്ട് പോയത്.

shortlink

Related Articles

Post Your Comments


Back to top button