GeneralLatest NewsNEWSTV Shows

സുബി സുരേഷിനെ ദിയ സന തല്ലി, സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കണ്ണൻ സാഗർ

സുബിയെ ശരിക്കും തല്ലിയതാണോ

നടിയും അവതാരകയുമായ സുബി സുരേഷിനെ ദിയ സന തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. സുബി അവതാരകയായി എത്തുന്ന കൈരളി ടിവിയിലെ ഷോയില്‍ അതിഥിയായി എത്തിയ ദിയ സന സുബിയുടെ കരണത്തടിക്കുന്ന വീഡിയോ ചാനൽ തന്നെയാണ് പുറത്തുവിട്ടത്. സുബിയുടെ വേഷവും പെരുമാറ്റവും ചൂണ്ടിക്കാണിച്ചു കൊണ്ട് ദിയ പൊട്ടിത്തെറിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു നിരവധി പേർ തന്നെ വിളിച്ചുവെന്ന് നടൻ കണ്ണൻ സാഗർ.

സുബിയെ ശരിക്കും തല്ലിയതാണോ, എന്താണ് സംഭവിച്ചതെന്നു അന്വേഷിച്ചവരോട് അത് പ്ലാന്‍ ചെയ്ത സംഭവമായിരുന്നുവെന്ന് വിശദീകരിച്ചെത്തിയിരിക്കുകയാണ് കണ്ണന്‍ സാഗര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കണ്ണന്റെ വിശദീകരണം.

read also: രാത്രിയില്‍ പുറത്ത് പോയതിന് തല്ലി, ഒരു മകളെ കുറിച്ച് പറയാന്‍ പാടില്ലാത്തതൊക്കെ അവര്‍ പറഞ്ഞു: കണ്ണീരോടെ നിമിഷ

കുറിപ്പ് പൂർണ്ണ രൂപം

കുറച്ചു നാളുകൾക്കു ശേഷമാണ് എനിക്ക് കുറെയേറെ ഫോൺകാൾ അടുപ്പിച്ചും പാതിരാത്രിയിലും ഒക്കെ വരുന്നത്, ” കണ്ണനല്ലേ ദിയാ സനയും സുബിസുരേഷും തമ്മിൽ എന്താ വിഷയം”. കൈരളി ചാനലിൽ വന്ന “കോമഡി തില്ലാനാ” എന്ന ഷോയുടെ പ്രമോ കണ്ടിട്ട് വിളിവരുന്നതാണ്, ഈ ചോദ്യം. സിനിമ ടിവി മേഖലയിലുള്ള സഹപ്രവർത്തകരും മാധ്യമ സുഹൃത്തുവരെ ഇതു സത്യമായിരിക്കില്ലല്ലോ എന്ന സംശയത്തിൽ നമ്പർ തപ്പിയെടുത്തു സ്വസ്ഥത തരാതെ വിളിച്ച സാധാരണക്കാർ വരെയുണ്ട് ഈ വിളിക്കൂട്ടത്തിൽ.

അനൂപ് കൃഷ്ണൻ എഴുതി ഹണി സംവിധാനം ചെയ്തു കൈരളി ചാനലിൽ ഒട്ടനവധി അവാർഡുകൾ ഇതിനോടകം നേടിയ തമാശക്ക്‌ ഊന്നൽ നൽകി സുബി സുരേഷ് അവതരിപ്പിക്കുന്ന ഷോയാണ് “കോമഡി തില്ലാനാ” ഇതിൽ പങ്കെടുത്ത താരമായിരുന്നു ദിയാ സന, വാക്കുതർക്കവും കളിയാക്കലും, ശകലം നീരസവും വെല്ലുവിളിയും അൽപ്പമൊക്കെ ചേർത്തു ഷോ കൊഴുത്തു, ഇതു സ്ക്രിപ്റ്റ് ബേസിൽ അനൂപ് കൃഷ്ണൻ പ്ലാൻ ചെയ്തു പ്ലേ ചെയ്യിച്ചതാണ്.

ഒരു സത്യം ഞാനും സുബിസുരേഷും ഇതു അറിഞ്ഞിട്ടില്ല. ശരിക്ക് ഞാനും ഒന്ന് വിരണ്ടു, ദിയ അതുപോലെ പെർഫോമൻസ് ചെയ്തു, ദിയയൊരു ആക്റ്റീവ്സ് കൂടിയായപ്പോൾ കളമങ്ങുമാറി ആകെ ഒരു വല്ലാത്ത അവസ്ഥ, ദിയ ഒന്ന് കത്തിക്കേറിയപ്പോൾ കളം മാറും എന്നുകണ്ടു കട്ട്‌ പറഞ്ഞു ഉദ്ദേശശുദ്ധിയെ കുറിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു തന്നു അനൂപും ബ്രിജിത്തും സംവിധായകൻ ഹണിയും, കുറച്ചു നേരത്തേക്ക് സുബി കിളിപോയി നിക്കേണ്ടിവന്നു.

ഞാൻ കായലിൽ ചാടി രക്ഷപെടാൻ വരെ നോക്കിയതാ ദിയ അതുപോലെ പൊളിച്ചടുക്കി വിരട്ടി കളഞ്ഞു. ഷോ ഇന്നലെ സംപ്രേക്ഷണം ചെയ്തു, ഇപ്പോഴാ ഒന്ന് സ്വസ്ഥമായതുപോലെ ഒരു തോന്നൽ വന്നത്, ചിലരോട് ഒർജിനൽ അടിയാന്നുവരെ പറയേണ്ടിവന്നു അവർ ഈ ഷോ കണ്ടെങ്കിൽ പിന്നെയും വിളിവരുമെന്ന ഒരു പേടിയിലാ ഞാനും. കോമഡി തില്ലാനാ ക്രൂവിന്, അണിയറ പ്രവർത്തകർക്ക് ആശംസകൾ.

shortlink

Related Articles

Post Your Comments


Back to top button