GeneralLatest NewsMollywoodNEWS

അനുരാഗം: ഗൗതം മേനോനും ഷീലയും ഒന്നിക്കുന്നു

അശ്വിൻ ജോസ് ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

പ്രണയത്തിന് കാലമോ, പ്രായമോ ഒന്നും തടസ്സങ്ങളല്ല. വ്യത്യസ്തമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുന്ന ‘അനുരാഗ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മൂന്നു പ്രണയവും അവരുടെ കുടുംബ ബന്ധങ്ങളും തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് പ്രദർശനസജ്ജമായ’ ഞാൻ പ്രകാശൻ ‘ എന്ന ചിത്രത്തിൻ്റെ സംവിധായകനായ ഷഹാദ് ആണ്. ഒരു കോമഡി ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രമെന്ന് സംവിധായകൻ ഷഹാദ് പറഞ്ഞു.

ക്യൂൻ എന്ന ചിത്രത്തിലെ യുവാക്കൾ നെഞ്ചിലേറ്റിയ ‘നെഞ്ചിലകത്തു ലാലേട്ടൻ ‘ എന്ന ഗാനത്തിലൂടെ ശ്രദ്ധേനായ അശ്വിൻ ജോസ് ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അശ്വിൻ ജോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ലക്ഷ്മി നാഥ് സത്യം സിനിമാസിൻ്റെ ബാനറിൽ എൻ.സുധീഷും, പ്രേമചന്ദ്രൻ ഏ ജി.യും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്

read also: എന്തോ മരുന്നു ഒക്കെ കഴിച്ചു തടികുറക്കാന്‍ നോക്കിയതാ: നടി പാര്‍വതിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ അതുല്യ

മലയാള സിനിമയിലെ എക്കാലത്തേയും പ്രിയ നായിക ഷീല ഈ ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം ഗൗതം മേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആൻ്റണി, ലെന, ദുർഗാ കൃഷ്ണ , ജാഫർ ഇടുക്കി, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിലെ ഗാനങ്ങൾ രമിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സുരേഷ് ഗോപിയാണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

സംഗീതം- ജോയൽ ജോൺസ്.
എഡിറ്റിംഗ്‌ – ലിജോ പോൾ
കലാസംവിധാനം.അനീസ് നാടോടി.
മേക്കപ്പ്. അമൽ ചന്ദ്ര .
കോസ്റ്റ്യും – ഡിസൈൻ സുജിത്.സി.എസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രവീഷ് നാഥ്.
അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ.സി.ബേബി.
പ്രൊജക്റ്റ് ഡിസൈനർ .- ഹാരിസ് ദേശം.പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി.
ഫോട്ടോ – ഡോണി സിറിൾ

shortlink

Related Articles

Post Your Comments


Back to top button