GeneralLatest NewsMollywoodNEWS

എന്തോ മരുന്നു ഒക്കെ കഴിച്ചു തടികുറക്കാന്‍ നോക്കിയതാ: നടി പാര്‍വതിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ അതുല്യ

കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മേടെ പോലെ ആവും പാര്‍വതി

താരങ്ങളുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധകിട്ടാറുണ്ട്. എന്നാൽ, നടിമാരുടെ ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണവും ബോഡി ഷെയിമിങ്ങും നടത്തുന്ന സദാചാരവാദികൾ വർദ്ധിച്ചുവരുകയാണ്. ജയറാം -പാര്‍വതി താരദമ്പതിമാരുടെ ചിത്രത്തിൽ പാർവതിയുടെ ശരീരപ്രകൃതവും നിറവുമെല്ലാം ചൂണ്ടിക്കാട്ടി അശ്ലീല കമന്‍റുകള്‍ വരുന്നുണ്ട്. അവരുടെ സ്വകാര്യതകളിലേക്ക് അതിക്രമിച്ചു കയറുന്ന ഇത്തരം കമന്റുകൾക്കെതിരെ രോക്ഷകുറിപ്പുമായി അഡ്വക്കറ്റ് അതുല്യ ദീപു.

‘ഈ കോലത്തിലും കൊണ്ട് നടക്കാന്‍ ഒരു മനസുണ്ടല്ലോ. അതാ ഭാഗ്യം’, ‘പാര്‍വതി ഷുഗര്‍ പേഷ്യന്‍റാണെന്ന് തോന്നുന്നു’, ‘എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാന്‍ നോക്കിയതാ. എന്തായാലും സംഭവം കളര്‍ ആയിട്ടുണ്ട്. കഴുത്തിലും കയ്യിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മയുടെ പോലെ ആവും പാര്‍വതി’ എന്നിങ്ങനെയുള്ള കമന്‍റുകള്‍ ചൂണ്ടിക്കാട്ടി പ്രബുദ്ധമലയാളികളുടെ ബോഡി ഷെയിമിങ്ങിനെക്കുറിച്ചു അതുല്യ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also: എന്റെ മകളാണ് ഫിലോമിനയുടെ പേരക്കുട്ടി, ബിഗ് ബോസ് താരം ഡെയ്സിയ്ക്കെതിരെ ഫിലോമിനയുടെ മകൻ രംഗത്ത്

‘അവരുടെ ശരീരത്തിലെ മാറ്റങ്ങളില്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമെന്തെന്ന് അതുല്യ ചോദിക്കുന്നു. ചിലപ്പോള്‍ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം. വ്യായാമം ചെയ്യുന്നുണ്ടാകാം. ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം. അതുമല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്നമാകാം.സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ? . വെറുതെ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുമ്ബോള്‍ ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതിയെന്ന് ഓര്‍ക്കണ’മെന്നും അഭിഭാഷക ഓര്‍മിപ്പിക്കുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും, ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്. ഇന്ന് അത്യാവശ്യം റീച്ച്‌ ഉള്ള ഒരു ഫേസ്ബുക്ക് പേജില്‍ കണ്ട ഫോട്ടോയാണിത്. താരദമ്ബതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വതിയുടേയും ഫോട്ടോ. ഇത് റീസന്‍റ് ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമന്റുകള്‍ വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില കമന്‍സ് ഇങ്ങനെ ആണ്- “ഈ കോലത്തിലും കൊണ്ട് നടക്കാന്‍ ഒരു മനസുണ്ടല്ലോ. അതാ ഭാഗ്യം”, “ഐ തിങ്ക് പാര്‍വതി ഈസ് എ ഷുഗര്‍ പേഷ്യന്‍റ്”, “എന്തോ മരുന്നു ഒക്കെ കഴിച്ചു തടികുറക്കാന്‍ നോക്കിയതാ എന്തായാലും സംഭവം കളര്‍ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മേടെ പോലെ ആവും പാര്‍വതി” ഇങ്ങനെ പോകുന്നു കമന്‍സ്.

എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ bodyshaming മറക്കില്ല. അതിങ്ങനെ തുടര്‍ന്നുകൊണ്ടുപോയി മറ്റുള്ളവരുടെ മനസ്സിനെ കൊന്നുകൊണ്ടേയിരിക്കും. ഇത്രമാത്രം negatives പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത് ? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ് ? ചിലപ്പോ അവര്‍ diet ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല ). ഈ ഫോട്ടോയ്ക്ക് താഴെ negative comments ഇട്ടവര്‍ക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല.

സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ അവരെ ഇവര്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ ? അറിയില്ല. ശ്രീമതി പാര്‍വ്വതിക്ക് diabetes ഉണ്ടോന്ന് അവര്‍ check ചെയ്തോളും, നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത് !

ഇനി skin ഒക്കെ Titanicലെ അമ്മൂമ്മേടെ മാത്രമല്ല ഏത് സമയത്തും ചുക്കി ചുളിയാം ഹേ.. അതിന് ശരീരത്തില്‍ dehydration സംംഭവിച്ചാല്‍പോലും അങ്ങനെ ആകാം. പിന്നെ തടി കുറയുമ്പോള്‍ skin saggy ആകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. വെറുതെ എന്തേലുമൊക്കെ എഴുതിയിട്ട് വല്ലവരേയും bodyshame ചെയ്യുമ്പോ ഓര്‍ക്കുക ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി.

Adv Athulya Deepu

shortlink

Related Articles

Post Your Comments


Back to top button