CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘സിബിഐ’ തീം മ്യൂസിക്: ഈ ലഭിക്കുന്ന അഭിനന്ദനങ്ങൾക്ക് താൻ അർഹനല്ലെന്ന് ജേക്ക്സ് ബിജോയ്

കൊച്ചി: മമ്മൂട്ടി നായകനായ സിബിഐ സീരീസിന്റെ തീം മ്യൂസിക്കുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് ഉയർന്നത്. സംഗീത സംവിധായകനായ ശ്യാമാണ് ചിത്രത്തേക്കാൾ പ്രശസ്തമായ തീം മ്യൂസിക് ഒരുക്കിയത്. എന്നാൽ, ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് സംഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകനായ ജേക്ക്സ് ബിജോയ് ആണ്.

ചിത്രത്തിന്റെ ടീസർ റിലീസിന് പിന്നാലെ, ജേക്ക്സ് ബിജോയ് ഒരുക്കിയ തീം മ്യൂസിക്കിന്റെ പുതിയ പതിപ്പിന് ഏറെ അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, ഈ ലഭിക്കുന്ന അഭിനന്ദനങ്ങൾക്ക് താൻ അർഹനല്ലെന്നും സംഗീത സംവിധായകൻ ശ്യാമിനാണ് ആ അഭിനന്ദങ്ങൾക്ക് പൂർണ്ണ അർഹതയെന്നും ജേക്ക്സ് ബിജോയ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ഹിന്ദു ആചാരങ്ങളോട് ഇഷ്ടമായിരുന്നു, അമ്പലത്തിലെ പൂജാരിയെ പ്രേമിച്ചു’: അയാളെ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് ലക്ഷ്മി പ്രിയ

സിബിഐ അഞ്ചാം ഭാഗം ആരംഭിക്കുന്നതിന് മുൻപ് താൻ ശ്യാമിനെ പോയി കണ്ടിരുന്നുവെന്നും മരണം വരെ സംഗീതത്തോട് നീതിപുലർത്തണമെന്ന് അദ്ദേഹം ഉപദേശിച്ചുവെന്നും ജേക്ക്സ് ബിജോയ് പറയുന്നു. ശ്യാമിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ജേക്ക്സ് ബിജോയ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം;

സിബിഐ അഞ്ചാം ഭാഗത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിക്കുന്നു. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. ഈ അവസരത്തിൽ, സിനിമ ആരംഭിക്കുന്നതിന് മുൻപ് ശ്യാം സാറിനൊപ്പം എടുത്ത ഒരു ചിത്രം പങ്കുവെക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയപ്പോൾ അദ്ദേഹം ഒരു ഉപദേശം നൽകി. ‘മരണം വരെ നിന്റെ സംഗീതത്തോട് സത്യസന്ധനായിരിക്കുക. അതോടൊപ്പം നിന്റെ കരിയറിൽ ഒപ്പം പ്രവർത്തിച്ച എല്ലാവരോടും നന്ദിയുള്ളവനാവുക’, എന്നതാണ് ആ ഉപദേശം. ഇപ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങൾക്ക് ഞാൻ അർഹനല്ല. ശ്യാം സാറിന്റെ ഈ അത്ഭുതകരമായ സൃഷ്ടിയ്‌ക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്’

shortlink

Related Articles

Post Your Comments


Back to top button