CinemaGeneralIndian CinemaLatest NewsMollywood

ഇൻസ്റ്റാഗ്രാം റീൽസിൽ തരം​ഗമായി ‘കാട്ടുതീ’ പാട്ട്

കീടം എന്ന ചിത്രത്തിലെ ‘കാട്ടുതീ’ എന്ന പാട്ട് കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റീലീസായത്. റിലീസായി മണിക്കൂറുകൾക്കകം തന്നെ പാട്ട് സോഷ്യൽമീഡിയ ഏറ്റെടുത്തു. ഇൻസ്റ്റാഗ്രാം റീൽസ്‌ വീഡിയോയിലൂടെയാണ് ഇപ്പോൾ ഈ പാട്ട് കൂടുതൽ ശ്രദ്ധ നേടുന്നത്. നിരവധി പേർ ‘കാട്ടുതീ ‘ സോങ്ങിന് ചുവടുകൾ വച്ചു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയായി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഖോ ഖോ’ എന്ന ചിത്രത്തിന് ശേഷം രാഹുൽ റിജി നായർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കീടം’. സിദ്ധാർത്ഥ പ്രദീപാണ് ‘കാട്ടു തീ’ എന്ന പാട്ടിന് ഈണമിട്ടത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് നിർമ്മാണം. രജീഷ വിജയൻ, വിജയ് ബാബു, ശ്രീനിവാസൻ, മണികണ്ഠൻ പട്ടാമ്പി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നത്. ടീസറും എറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.മെയ് മാസം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ

shortlink

Post Your Comments


Back to top button