CinemaGeneralIndian CinemaLatest NewsMollywood

അച്ഛനും മകളുമായി ശ്രീനിവാസനും രജിഷ വിജയനും: ‘കീടം’ റിലീസ് തീയതി പ്രഖ്യാപിച്ചു

‘ഖോ ഖോ’ എന്ന ചിത്രത്തിന് ശേഷം രാഹുൽ റിജി നായർ ഒരുക്കുന്ന ചിത്രമാണ് ‘കീടം’. ശ്രീനിവാസൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഒരു ത്രില്ലർ ചിത്രമായാണ് ‘കീടം’ ഒരുങ്ങുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം മെയ്‌ 20ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് നിർമ്മാണം. വിജയ് ബാബു, രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മന്മഥൻ, മഹേഷ്‌ എം. നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

രാകേഷ് ധരൻ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റ്‌ ചെയ്യുന്നു. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെഎസ് എന്നിവര്‍ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പി പിള്ളയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സിദ്ധാര്‍ത്ഥ പ്രദീപ് സംഗീതം പകരുന്നു.

shortlink

Related Articles

Post Your Comments


Back to top button