CinemaGeneralIndian CinemaLatest News

തന്റേ‍ടിയും ശക്തയുമായ പ്രധാനമന്ത്രി: രാമിക സെന്‍ അതി​ഗംഭീരമെന്ന് പ്രേക്ഷകർ

കെ.ജി.എഫ് ചാപ്റ്റര്‍ 2- ല്‍ ബോളിവുഡ് താരം രവീണ ഠണ്ടന്റെ പ്രകടനത്തെ വാഴ്ത്തി പ്രേക്ഷകര്‍. റോക്കിക്കൊപ്പം കട്ടയ്ക്ക് നിന്ന രാമിക സെന്‍ അതി​ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. ഇന്ത്യയുടെ പ്രധാനമന്ത്രിയായ രാമിക സെന്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെയാണ് രവീണ അവതരിപ്പിച്ചത്. രവീണയുടെ അഭിനയജീവിതത്തിൽ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2- വിലെ രാമിക എന്നാണ് വിലയിരുത്തൽ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് രാമിക സെന്നിനെ അവതരിപ്പിച്ചിരിയ്‌ക്കുന്നത്.

1999- ൽ പുറത്തിറങ്ങിയ ഉപേന്ദ്ര നായകനായ ‘ഉപേന്ദ്ര’ എന്ന ചിത്രത്തിലൂടെയാണ് രവീണ കന്നട സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തൊണ്ണൂറുകളിൽ ബോളിവുഡിന്റെ പ്രിയ നായികയായിരുന്ന രവീണ 22 വര്‍ഷങ്ങള്‍ക്കിപ്പുറം കെ.ജി.എഫ് ചാപ്റ്റര്‍ 2- വിലൂടെ അതി​ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

സിനിമയിൽ വില്ലനായെത്തിയ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പ്രകടനവും പ്രേക്ഷകപ്രശംസ നേടിയിട്ടുണ്ട്. അധീര എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് ​ഗംഭീരമാക്കിയത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റർ 2 ഏപ്രില്‍ 14-നാണ് പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button