CinemaGeneralIndian CinemaKollywoodLatest News

ചരിത്ര യുദ്ധം സിനിമയാക്കാൻ ശങ്കർ, ഒപ്പം യാഷും കരൺ ജോഹറും

യാഷിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ ഒരുക്കാൻ ശങ്കർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ‘ബ്രഹ്മാസ്ത്ര’യുടെ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ ബജറ്റ് 1000 കോടി രൂപയാണെന്നും റിപ്പോർട്ടുകളുണ്ട്. ചരിത്ര യുദ്ധം പശ്ചാത്തലമാക്കിയായിരിക്കും ചിത്രം ഒരുങ്ങുക.

ഒരു ദേശീയ മാധ്യമം ആണ് യാഷും ശങ്കറും കരൺ ജോഹറും പുതിയ ചിത്രത്തിനായി ഒന്നിക്കുന്ന വിവരം റിപ്പോർട്ട് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിനായിരിക്കും ചിത്രത്തിന്റെ ഒടിടി അവകാശം എന്നും പറയുന്നുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ ആയിട്ടില്ലെങ്കിലും യാഷ് പ്രധാന കഥാപാത്രമാകുന്ന ശങ്കർ ചിത്രത്തിൽ വലിയ താരനിര അണിനിരക്കുമെന്നും റിപ്പോർട്ടിൽ ഉണ്ട്.

Also Read: ‘ ഒരു വിവാദത്തിനും സാധ്യതയില്ലെന്ന് ഈ സിനിമ കാണുമ്പോൾ മനസ്സിലാകും’: ജിസ് ജോയ്

അതേസമയം, 500 കോടി ബജറ്റിൽ ഒരുങ്ങിയ ‘ബ്രഹാമാസ്ത്ര’യായിരുന്നു ധർമ്മ പ്രൊഡക്ഷൻസിന്റേതായി അവസാനം റിലീസിനെത്തിയ ചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. രൺബീർ നായകനായെത്തിയ ചിത്രത്തിൽ ആലിയ ഭട്ടാണ് നായികയായെത്തിയത്. ആഗോള തലത്തിൽ 360 കോടിയാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്.

അതേസമയം, കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഇന്ത്യൻ 2’, രാം ചരൺ നായകനാകുന്ന പുതിയ ചിത്രം എന്നിവയാണ് ശങ്കറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.

shortlink

Related Articles

Post Your Comments


Back to top button