BollywoodCinemaGeneralIndian CinemaLatest News

പാൻ മസാല പരസ്യത്തിൽ അഭിനയിച്ചു : അക്ഷയ് കുമാറിനെ ട്രോളി സോഷ്യൽ മീഡിയ

പാൻ മസാലകളുടെ പരസ്യങ്ങളിൽ ബോളിവുഡ് താരങ്ങൾ അഭിനയിക്കുന്നതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, നടൻ അക്ഷയ് കുമാറിനെതിരെ വിരൾ ചൂണ്ടുകയാണ് സോഷ്യൽ മീഡിയ. അക്ഷയ് കുമാർ അഭിനയിച്ച ‘വിമൽ’ എന്ന പാൻ മസാലയുടെ പരസ്യമാണ് ചർച്ചയാകുന്നത്. സോഷ്യൽ മീഡിയയിൽ നടനെതിരെ വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് പുകയില ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാർ പറഞ്ഞിരുന്നു. എന്നാൽ, ഇതേ നടൻ ‘വിമൽ’ പരസ്യത്തിൽ അഭിനയിച്ചതോടെ താരം അവസരവാദിയാണെന്ന തരത്തിലുള്ള വിമർശനമാണ് ഉയരുന്നത്. പാൻ മസാലയ്‌ക്കെതിരെ നടൻ സംസാരിക്കുന്ന ഒരു പഴയകാല വീഡിയോയും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. ‘ ഞാൻ എന്റെ സഹപ്രവർത്തകരോട് ഇത്തരം പ്രൊഡക്ടുകൾ പ്രോത്സാഹിപ്പിക്കരുത് എന്ന് പറയാറുണ്ട്. പ്രേക്ഷകർ അത് അനുകരിക്കാൻ സാധ്യതയുണ്ട്’ എന്നാണ് താരം വീഡിയോയിൽ പറയുന്നത്.

അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാൻ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാർ പാൻ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യത്തിലെ രം​ഗം. പാൻ മസാല പരസ്യങ്ങൾ അഭിനയിക്കുന്നതിനെ അനുകൂലിച്ച് അജയ് ദേവ്ഗൺ നേരത്തെ സംസാരിച്ചിട്ടുണ്ട്. പാൻ മസാല ഉപയോഗിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ താൽപര്യമാണ്. പാൻ മസാല ഉപയോ​ഗിക്കുന്നത് തെറ്റാണെങ്കിൽ അതിന്റെ വിൽപ്പനയാണ് നിർത്തേണ്ടത് എന്നായിരുന്നു അജയ് ദേവ്ഗൺ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button