CinemaGeneralIndian CinemaLatest News

നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം ‘അന്റെ സുന്ദരനികി’ ടീസർ റിലീസായി

തെന്നിന്ത്യൻ താരം നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ‘അന്റെ സുന്ദരനികി’യുടെ ടീസറെത്തി. മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തിറക്കിയത്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ‘ആഹാ സുന്ദര’ എന്നാണ് പേരിട്ടിരിക്കുന്നത്.

ഒരു റൊമാന്റിക്ക് കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. സുന്ദർ എന്ന ബ്രാഹ്മണ യുവാവിനെയാണ് നാനി അവതരിപ്പിക്കുന്നത്. ക്രിസ്ത്യൻ യുവതിയായ ലീല തോമസായിട്ടാണ് നസ്രിയ എത്തുന്നത്. ലീലയുടെയും സുന്ദറിന്റെയും പ്രണയവും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ രോഹിണി, നദിയ മൊയ്‌തു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വിവേക് ​​സാഗർ സംഗീതം നൽകിയ ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് രവിതേജ ഗിരിജലയാണ്. ചിത്രം ജൂൺ 10ന് റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button