BollywoodCinemaGeneralIndian CinemaLatest News

‘തെറ്റുപറ്റി, മാപ്പ് ചോദിക്കുന്നു’ : പാൻ മസാല പരസ്യത്തിൽ നിന്ന് അക്ഷയ് കുമാർ പിന്മാറി

ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയിൽ തൻ്റേതായ ഇടം പടുത്തുയർത്തിയ നടനാണ് അക്ഷയ് കുമാർ. അടുത്തിടെ ‘വിമൽ’ പാൻ മസാലയുടെ പരസ്യത്തിൽ താരം അഭിനയിച്ചിരുന്നു. അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു താരം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാന്‍ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമായിരുന്നു പരസ്യം. പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

ആരാധകരുടെ വിമർശനങ്ങൾക്കൊടുവിൽ, പരസ്യത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് അക്ഷയ് കുമാർ. ഇൻസ്റ്റാഗ്രാമിലൂടെയാണ് പിന്മാറാനുള്ള തീരുമാനം താരം പ്രഖ്യാപിച്ചത്. അംബാസഡർ പദവി ഒഴിയുന്നതായും ആരാധകരോട് മാപ്പപേക്ഷിക്കുന്നതായും താരം പറഞ്ഞു. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു. ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയില്ലെന്നും പരസ്യത്തില്‍ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും നടൻ വ്യക്തമാക്കി.

‘എന്നോട് ക്ഷമിക്കു. ആരാധാകരോടും അഭ്യുദയകാംക്ഷികളോടും ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. ഏതാനും ദിവസങ്ങളായുള്ള നിങ്ങളുടെ പ്രതികരണം എന്നെ ആഴത്തിൽ സ്വാധീനിച്ചു. ഞാൻ പുകയിലയെ അംഗീകരിക്കുന്നില്ല, വിമൽ എലാച്ചിയുമായുള്ള എന്റെ സഹകരണത്തിന്‍റെ വെളിച്ചത്തിൽ നിങ്ങളുടെ വികാരങ്ങളുടെ ഒഴുക്കിനെ ഞാൻ മാനിക്കുന്നു. എല്ലാ വിനയത്തോടും കൂടി ഞാൻ പിന്മാറുന്നു’ -അക്ഷയ് സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button