BollywoodCinemaGeneralIndian CinemaLatest News

ഇനി കളി ബോളിവുഡിൽ: ശ്രീശാന്ത് ബോളിവുഡിൽ പാടി അഭിനയിക്കുന്നു

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതൽ സജീവമാവുകയാണ് ശ്രീശാന്ത്. ക്രിക്കറ്റിന് താത്കാലിക ബ്രേക്ക് നൽകി പാട്ടുകാരനാകാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. ആദ്യ ഗാനം ഹിന്ദി ഭാഷയിലാണ്. ചിത്രത്തിൽ ശ്രീശാന്ത് അഭിനയിക്കുന്നുമുണ്ട്. പാട്ടുപാടി ബോളിവുഡിന്റെ ഹൃദയം കീഴടക്കാനാണ് പ്രിയപ്പെട്ട ക്രിക്കറ്റർ തയാറെടുക്കുന്നത്. കളിക്കളം പോലെ അനായാസമല്ലെങ്കിലും പാട്ടിലും സിനിമയിലും ടി.വി ഷോകളിലും സജീവമാകാനാണ് ശ്രീശാന്തിന്റെ തീരുമാനം.

മലയാളിയായ സജി പാലുരാൻ സംവിധാനം ചെയ്യുന്ന ‘ഐറ്റം നമ്പർ 1’ എന്ന ഹിന്ദി ചിത്രത്തിലാണ് താരം പാടി അഭിനയിക്കുന്നത് . മലയാളിയായ സജീവ് മംഗലത്താണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ശ്രീശാന്തിന്റെ സഹോദരി ഭർത്താവ് മധുബാലകൃഷ്ണന്റെ പാട്ടുകൾ മലയാളിക്ക് പരിചിതമാണ്. ‘ആദ്യമായി ഞാൻ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തിൽ തന്നെയാണ് പാടുന്നത്. അളിയൻ സ്ഥിരമായി പാടുന്ന സ്റ്റുഡിയോയിലാണ് ആദ്യമായി പാടാനും എത്തിയത്.’-ശ്രീശാന്ത് പറയുന്നു.

വറൈറ്റി പാട്ട് വേണമെന്ന് സംവിധായകന്റെ താത്പര്യത്തോടൊപ്പം സം​ഗീത സംവിധായകനും ചേരുകയായിരുന്നു. പാട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ആരെകൊണ്ട് പാടിക്കണമെന്ന ചിന്തയിൽ നിന്നാണ് ശ്രീശാന്തിന് നറുക്ക് വീണത്. മധുബാലകൃഷ്ണൻ വഴിയാണ് ശ്രീശാന്തിലേക്ക് സം​ഗീതസംവിധായകനായ സജീവ് എത്തുന്നത്.

ദേശീയ തലത്തിൽ ലീഗ് മത്സരങ്ങളിലും മറ്റും കളി തുടരാനും അഭിനയവും സിനിമയും ഒപ്പം കൊണ്ടു പോകാനുമാണ് ശ്രീശാന്തിന്റെ ആ​ഗ്രഹം.

shortlink

Related Articles

Post Your Comments


Back to top button