CinemaGeneralIndian CinemaLatest NewsMollywood

വൈദികന്റെ കഥ പറഞ്ഞ് ‘വരയൻ’ : ട്രെയിലർ എത്തി

സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന‌ ‘വരയൻ’ എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സത്യം സിനിമാസിന്റെ ബാനറിൽ, എ. ജി. പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് സിനിമ ഒരുങ്ങുന്നത്. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി,അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ.

ഫാദർ ഡാനി കപ്പൂച്ചിൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ സംഗീതം പകരുന്നു. രജീഷ് രാമൻ ആണ് ഛായാഗ്രഹണം. മെയ്‌ 20ന്‌ കേരളമെമ്പാടുമുള്ള തിയറ്ററുകളില്‍ ‘വരയൻ’ പ്രദര്‍ശനത്തിനെത്തും. സത്യം സിനിമാസ്‌ ആണ് വിതരണം.

shortlink

Related Articles

Post Your Comments


Back to top button