BollywoodCinemaGeneralIndian CinemaLatest News

ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടു, ഞാൻ ആകെ തകർന്നു പോയി : പ്രമുഖ ബോളിവുഡ് നടനെതിരെ ഇഷാ കോപികർ

പ്രമുഖ ബോളിവുഡ് നടനെതിരെ വെളിപ്പെടുത്തലുമായി നടി ഇഷാ കോപികർ. ഇഷയുടെ ആരോപണത്തിന് പിന്നാലെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. നടൻ തന്നെ ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ടതായാണ് ഇഷ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം താനാകെ തകർന്നുപോയെന്നും നടി പറയുന്നു. ബോളിവുഡ് ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇഷ തനിക്ക് നേരിട്ട മോശം അനുഭവം പങ്കുവച്ചത്.

ഇഷയുടെ വാക്കുകൾ:

2000-ത്തിന്റെ പകുതിയോടെയാണ് ഈ സംഭവം നടന്നത്. പ്രശസ്തനായ ഒരു നിർമാതാവ് വിളിക്കുകയും, ആ സമയത്ത് ചെയ്യാനിരുന്ന സിനിമയുടെ നായകന്റെ ​ഗുഡ് ലിസ്റ്റിൽ എന്റെ പേരുണ്ടെന്ന് പറയുകയും ചെയ്തു. എന്താണതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്ക് ആദ്യം മനസിലായില്ല. ഞാൻ ഉടൻ തന്നെ ആ നായകനെ വിളിച്ചു. അപ്പോഴാണ് ഒറ്റയ്ക്ക് അവിടേക്ക് ചെല്ലണമെന്ന് അയാൾ ആവശ്യപ്പെട്ടത്. ഇത് കേട്ടതോടെ ഞാൻ ആകെ തളർന്നു പോയി. നിർമാതാവിനെ ഉടനെ തന്നെ വിളിച്ച് ഞാൻ ആ സിനിമയിൽ നിന്നും പിൻമാറി.

ഞാൻ കരുതുന്നത് കഴിവിലാണ് കാര്യമെന്നാണ് . പക്ഷേ, ഇവിടെ സംഭവിക്കുന്നത് ഹീറോയുടെ ​ഗുഡ് ബുക്കിൽ കയറുന്നതിലാണ് കാര്യമെന്നതിലാണ്. ഗുഡ് ബുക്ക് എന്നുപറയുന്നത് ഇതൊക്കെ തന്നെയാണ്. തന്നെ സംബന്ധിച്ചിടത്തോളം ജീവിതമാണ് ജോലിയേക്കാൾ വലുത്.

1998-ൽ പുറത്തിറങ്ങിയ ‘ ഏക് ഥാ ദിൽ ഏക് ഥി ധഡ്കൻ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തു. തമിഴിൽ വിജയ്‍യുടെ നായികയായെത്തിയ ‘ നെഞ്ചിനിലേ’ വൻ ഹിറ്റായിരുന്നു. അരവിന്ദ് സ്വാമിക്കൊപ്പമുള്ള ‘ എൻ ശ്വാസക്കാറ്റേ’ യും പ്രേക്ഷകപ്രീതി നേടി. തമിഴ്-ഹിന്ദി വെബ്സീരീസായ ‘ ദഹന’ ത്തിലാണ് ഇഷ ഒടുവിൽ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button