GeneralLatest NewsMollywoodNEWS

താര നിബിഡമായ ചടങ്ങിൽ ‘മേരി ആവാസ് സുനോ’യുടെ ടീസർ റിലീസ് ചെയ്തു

റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ടീസർ റിലീസ് ചെയ്തു. കലൂർ ഐഎംഎ ഹാളിൽ നടന്ന ടീസർ റിലീസ് ചടങ്ങിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജു വാര്യർ, ശിവദ, ജയസൂര്യ, ഇടവേള ബാബു, ജോണി ആന്റണി തുടങ്ങിയവർ പങ്കെടുത്തു. ഒരു റേഡിയോ ജോക്കിയുടെ മനോഹരമായ നിമിഷങ്ങളെ അടയാളപ്പെടുത്തുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ അന്നൊരു നാൾ എന്ന മനോഹര ഗാനം ഗായകൻ സന്തോഷ് കേശവൻ വേദിയിൽ ആലപിച്ചു.

വെള്ളം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് പിന്നാലെ പ്രജേഷും ജയസൂര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മെയ് 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

read also: ‘അവസരങ്ങൾ കിട്ടാതായതിന് കാരണം ട്രോളുകൾ, ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന് സംവിധായകർക്ക് തോന്നി’

റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രം ഡോക്ടറാണ്. ശിവദ, ജോണി ആന്‍റണി, സുധീര്‍ കരമന, ഗൗതമി നായർ, സോഹൻ സീനുലാൽ, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ.എ.ഇ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

മേരി ആവാസ സുനോയിലെ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ബി. കെ ഹരിനാരായണന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ നൗഷാദ് ഷെരീഫ് ആണ്. ബിജിത് ബാലയാണ് എഡിറ്റിംഗ്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

shortlink

Related Articles

Post Your Comments


Back to top button