CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

വിജയ് ബാബുവിനെതിരെ പീഡന പരാതി

കോഴിക്കോട്: സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിന്മേലാണ് പൊലീസ് നടപടി. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ, എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുള്ളത്. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

‘അതേ ഞാന്‍ അച്ഛന്റെ പേരിലാണ് വന്നത്, അല്ലാതെ അയൽക്കാരന്റെ പേരിൽ വരൻ പറ്റില്ലല്ലോ’: കാളിദാസ് ജയറാം

അതേസമയം, കേസിനെക്കുറിച്ച് അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയിലാണെന്നും കേസിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നും വിജയ് ബാബു പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും വിജയ് ബാബു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button