GeneralLatest NewsNEWSTV Shows

വെന്റിലേറ്റര്‍ കിട്ടാനില്ല, ബീനയ്ക്ക് ന്യുമോണിയയും: ആ സമയത്ത് സമനില തെറ്റിയ അവസ്ഥയിലായിരുന്നു താനെന്നു മനോജ്

ആറാം ദിവസമായപ്പോള്‍ ബീനയ്ക്ക് ഒട്ടും വയ്യാതായി

കുടുംബ പ്രേക്ഷകരുടെ പ്രിയതാര ദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. തങ്ങളുടെ ചെറിയ സന്തോഷങ്ങളും ദുഃഖങ്ങളും ഇവര്‍ മനൂസ് വിഷന്‍ എന്ന ചാനലിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ‘പടം തരും പണം’ എന്ന ഷോയിൽ പങ്കെടുത്തുകൊണ്ട് താരം കോവിഡ് കാലത്തെ പ്രതിസന്ധികളെക്കുറിച്ചു തുറന്നു പറയുന്നു.

കോവിഡ് കാലത്ത് ബീന സുഖമില്ലാതെ ഹോസ്പിറ്റലിൽ കഴിയേണ്ടിവന്നതിനെ കുറിച്ചാണ് മനോജ് പങ്കുവച്ചത്. പനി വന്നപ്പോൾ മരുന്ന് കഴിച്ചു ആറു ദിവസം വീട്ടിൽ തന്നെ കഴിഞ്ഞു എന്നാൽ ന്യുമോണിയ ആകുകയും ഓക്സിജൻ ലവൽ കുറയുകയും ചെയ്തതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.

read also: യുവസംവിധായകന് ദാരുണാന്ത്യം: ഇലക്‌ട്രിക് ലൈനിലേക്ക് വീണ തുണികള്‍ എടുക്കുന്നതിനിടെ ഷോക്കേറ്റു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ അസുഖം മാറുമെന്ന് കരുതി ആറു ദിവസം ബീന വീട്ടില്‍ തന്നെ ഇരുന്നു. മരുന്നൊക്കെ കഴിക്കുന്നുണ്ടായിരുന്നു. എന്നാല്‍, പനി മാറുന്നില്ല. ഈ സമയത്താണ് ഡോക്ടറായ എന്റെ ചെറിയച്ഛന്‍ ഓക്‌സിജന്റെ അളവ് താഴ്ന്നു പോകാനുള്ള സാധ്യതയെ കുറിച്ച്‌ പറഞ്ഞത്. രണ്ട് മണിക്കൂര്‍ ഇടവിട്ട് പള്‍സ് ഓക്‌സിമീറ്ററില്‍ ഓക്‌സിജന്റെ അളവ് ചെക്ക് ചെയ്യണമെന്ന് പറഞ്ഞു. അവര്‍ തന്നെ ഇത് കൊടുത്തുവിടുകയും ചെയ്തു.

ആറാം ദിവസമായപ്പോള്‍ ബീനയ്ക്ക് ഒട്ടും വയ്യാതായി. പള്‍സ് ഓക്‌സിമീറ്ററില്‍ നോക്കിയപ്പോള്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞു. ഇനിയും താഴ്ന്നാല്‍ സംഗതി അപകടമാവും. പിന്നെ ഒന്നും നോക്കില്ല, പെട്ടെന്ന് തന്നെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ വിളിച്ച്‌ അങ്ങോട്ട് കൊണ്ടുപോയി.

ആശുപത്രിയില്‍ എത്തിയതിന് ശേഷമുള്ള മൂന്ന് ദിവസം ജീവന്‍ മരണപ്പോരാട്ടമായിരുന്നു. അപ്പോഴേയ്ക്കും പനി ന്യൂമോണിയ ആയിക്കഴിഞ്ഞു. വെന്റിലേറ്റര്‍ കരുതണമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതു കേട്ടതും ഞാന്‍ ആകെ തളര്‍ന്നു പോയി. കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി. എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാത്ത അവസ്ഥ. ശനിയാഴ്ചയാണ് ഡോക്ടര്‍ വിളിച്ചിട്ട് വെന്റിലേറ്റര്‍ വേണമെന്നുള്ള കാര്യം പറഞ്ഞത്. തിങ്കളാഴ്ച വരെ നമുക്ക് നോക്കാമെന്ന് പറഞ്ഞു. കൊവിഡ് കൂടി നില്‍ക്കുന്ന സമയമായിരുന്നത് കൊണ്ട് തന്നെ ജില്ലയില്‍ എങ്ങും വെന്റിലേറ്റര്‍ കിട്ടാനില്ല. പിന്നെ എല്ലാം ഈശ്വരന് വിട്ടു കൊടുക്കുകയായിരുന്നു.

സമനില തെറ്റിയ അവസ്ഥയിലായിരുന്നു ഞാന്‍. വീട്ടിലുള്ള എല്ലാവരും കാര്യങ്ങള്‍ അറിയാന്‍ വേണ്ടി എന്നെ വിളിക്കുന്നുണ്ട്. എല്ലാവരോടും കുഴപ്പമില്ലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചതിന് ശേഷം മാറിയിരുന്നു കരയുകയായിരുന്നു. ആ സമയത്ത് വിളിക്കാത്ത ദൈവങ്ങളില്ല. അങ്ങനെ, തിങ്കളാഴ്ചയായി. ഏറെ അത്ഭുതത്തോടെയായിരുന്നു ഡോക്ടര്‍ തന്നോട് വിവരം വിളിച്ച്‌ പറഞ്ഞത്. വലിയൊരു മാറ്റമായിരുന്നു ബീനയ്ക്കുണ്ടായത്. ന്യൂമോണിയ ഭയങ്കരമായി താഴ്ന്നു പോയി. ഇനിയൊന്നും പേടിക്കാനില്ലെന്നും ഡോക്ടര്‍ പറഞ്ഞു.’

shortlink

Related Articles

Post Your Comments


Back to top button