CinemaGeneralIndian CinemaKollywoodLatest News

നയൻ‌താരയെപ്പോലെ ആത്മാർത്ഥതയുള്ള വിശ്വസ്തയായൊരു വ്യക്തി വേറെ ഉണ്ടാവില്ല: സാമന്ത

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറായി മാറിയ അഭിനേത്രിയാണ് നയൻതാര. നയൻതാര- സാമന്ത- വിജയ് സേതുപതി കൂട്ടുകെട്ട് ഒന്നിക്കുന്ന ‘കാത്ത് വാക്കുല രണ്ട് കാതൽ’ ഏപ്രിൽ 28നാണ് തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. വിഘ്നേശ് ശിവൻ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. തെലുങ്ക് – തമിഴ് സിനിമാ ലോകത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച നയൻതാരയും സാമന്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഇപ്പോളിതാ, നയൻതാരയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ തുറന്ന് പറയുകയാണ് സാമന്ത. സമൂഹ മാധ്യമങ്ങളിൽ വളരെ ആക്ടീവായ സാമന്ത, ആസ്ക് സാം എന്ന ഹാഷ്ടാഗോടെ ആരാധകർ ട്വിറ്ററിൽ താരത്തോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയ കൂട്ടത്തിലാണ് നടി അനുഭവങ്ങൾ പങ്കുവച്ചത്.

‘നയൻ‌താര വളരെ ജെനുവിനായ ഒരു വ്യക്തിയാണ്. അവരെപ്പോലെ ആത്മാർത്ഥതയുള്ള വിശ്വസ്തയായൊരു വ്യക്തി വേറെ ഉണ്ടാവില്ല.താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനികളായ ആളുകളിൽ ഒരാളാണ് നയൻതാര’, എന്നായിരുന്നു സാമന്ത പറഞ്ഞത്.

വിജയ് സേതുപതിയും സാമന്തയും ജോഡിയായി ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ‘കാത്ത് വാക്കുല രണ്ട് കാതൽ’. വിജയ് സേതുപതിക്കൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളും താരം ആരാധകരുമായി പങ്കുവച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ വളരെക്കാലം കാത്തിരുന്നു,അത് പൂർണ്ണമായും വിലമതിച്ചുവെന്നായിരുന്നു സാമന്തയുടെ പ്രതികരണം.

 

shortlink

Related Articles

Post Your Comments


Back to top button