CinemaGeneralIndian CinemaLatest News

ജീവിതത്തിലും മാസ്സായി യാഷ്: കോടികൾ തന്നാലും ആ പണിക്ക് നിൽക്കില്ലെന്ന് താരം, കൈയ്യടിച്ച് ആരാധകർ

യാഷ് നായകനായ ‘കെജിഎഫ് ചാപ്റ്റർ 2’വിലെ റോക്കി ഭായ് തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി വാങ്ങി മുന്നേറുന്നതിനിടെ സുപ്രധാന തീരുമാനമെടുത്ത താരം ജീവിതത്തിലും കയ്യടി നേടുകയാണ്. കോടികളുടെ പാന്‍മസാല പരസ്യം വേണ്ടെന്ന് വച്ചിരിക്കുകയാണ് നടന്‍. യാഷിന്റെ കരാറുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സീഡ് എന്റര്‍ടൈന്‍മെന്റ്‌സാണ് വാർത്ത സ്ഥിരീകരിച്ചത്.

‘പാന്‍ മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നത് വസ്തുതയാണ്. ഫാന്‍സിന്റേയും ഫോളോവേഴ്‌സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ട് യാഷ് കോടികളുടെ പാന്‍ മസാല പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്’, യാഷിന്റെ ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതിന് മുമ്പ് അല്ലു അർജുനും ഒരു പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിന്മാറിയത് ശ്രദ്ധേയമായിരുന്നു. അതേ സമയം, ‘വിമല്‍’ എന്ന പാന്‍മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ച അക്ഷയ് കുമാര്‍ ഈയിടെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. വിവാദം കടുത്തപ്പോള്‍ അക്ഷയ് മാപ്പപേക്ഷയുമായി രംഗത്തെത്തുകയും, താന്‍ ഇനി ഒരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കുകയില്ലെന്നും പരസ്യത്തിന് ലഭിച്ച പണം മുഴുവന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button