CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഭീഷ്മപര്‍വ്വം കാണാന്‍ വന്നതാണ്, ടിക്കറ്റ് കിട്ടിയില്ല, നിരാശയുണ്ട്: വൈറല്‍ താരം സന്തോഷ് വർക്കി

കൊച്ചി: ദീർഘ നാളുകളായി മലയാളി പ്രേക്ഷകർ ആകാംക്ഷാപൂർവം കാത്തിരുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വം’. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’ കണ്ട ശേഷം ‘മോഹന്‍ലാല്‍ ആറാടുകയാണെന്ന്’ അഭിപ്രായം പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോഹൻലാൽ ആരാധകന്‍ സന്തോഷ് വര്‍ക്കി ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

ഡയലോഗ് പറയുന്നതിന് അപ്പുറത്തേക്ക് നാരദനില്‍ പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് കൂടി ഉണ്ടായിരുന്നു: ടൊവിനോ തോമസ്

ഭീഷ്മപര്‍വ്വം കാണുമെന്നും, അഭിപ്രായം പറയുമെന്നും നേരത്തെ പ്രഖ്യാപനം നടത്തിയിരുന്ന സന്തോഷ് വര്‍ക്കി ഇപ്പോൾ, ടിക്കറ്റ് കിട്ടാത്തത് കൊണ്ട് തനിക്ക് ആദ്യ ഷോ കാണാന്‍ കഴിഞ്ഞില്ലെന്ന് പറയുന്ന വീഡിയോയാണ് തരംഗമാകുന്നത്. ഇന്നുതന്നെ സിനിമ കാണുമെന്നും അഭിപ്രായം പറയാമെന്നും സന്തോഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്ത് വരുന്നത്. അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ അര്‍പ്പിച്ച വിശ്വാസം ‘ഭീഷ്മ പര്‍വം’ കാത്തു എന്ന് ആരാധകർ പ്രതികരിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button