CinemaComing SoonGeneralLatest NewsNEWS

നിർദ്ദേശങ്ങൾ നൽകുന്ന ഡയറക്ടർ മോഹൻലാൽ: വൈറലായി ‘ബറോസ്’ ലൊക്കേഷൻ വീ‍ഡിയോ

സൂപ്പർ സ്റ്റാർ മോഹൻ ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ബറോസ്‘. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ‘ബറോസി’നെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്.

ഇപ്പോഴിതാ, ഗോവയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പള്ളിയുടെ പശ്ചാത്തലത്തിലുള്ള റോഡിൽ രംഗം ചിത്രീകരിക്കുന്നതാണ് വീഡിയോ. ഒരു വാഹനത്തിന് മുകളിലിരുന്ന് നിർദ്ദേശങ്ങൾ നൽകുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

 

shortlink

Related Articles

Post Your Comments


Back to top button