CinemaGeneralIndian CinemaLatest NewsMollywood

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് മഞ്ജു വാര്യരുടെ പരാതി: എറണാകുളം സ്വദേശിക്കെതിരെ കേസ്

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ എറണാകുളം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. എളമക്കര പൊലീസാണ് യുവാവിനെതിരെ കേസെടുത്തത്. സമൂഹ മാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾക്ക് താഴെ തന്നെ അപമാനിക്കുന്ന രീതിയിൽ കമന്റുകൾ ഇടുന്നുവെന്ന് മഞ്ജു വാര്യർ എസിപിക്ക് പരാതി നൽകിയിരുന്നു. മെയിൽ മുഖേനെയാണ് നടി പരാതി നൽകിയിയത്. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ അപമാനിക്കുന്ന രീതിയിൽ കമന്റുകൾ ഇടുന്നത് കണ്ടെത്തിയതോടെയാണ് യുവാവിനെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് വകുപ്പുകൾ എന്നിവ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

എറണാകുളം സ്വദേശിയായ യുവാവിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും യുവാവിന്റെ അറസ്റ്റ് ഇന്നു തന്നെ ഉണ്ടായേക്കുമെന്നുമാണ് വിവരം. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button