CinemaGeneralIndian CinemaLatest NewsMollywood

താരപുത്രിക്ക് പിറന്നാൾ: മാലാഖ കുഞ്ഞിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടിയെപ്പോലെ തന്നെ നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച് മകൻ ദുൽഖറും സിനിമയിൽ സജീവമാകുകയാണ്. മമ്മൂട്ടിയുടെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ദുൽഖറിന്റെ മകൾ കുഞ്ഞു മറിയത്തിനും ആരാധകർ ഏറെയുണ്ട്. ഇപ്പോളിതാ, മറിയത്തിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുകയാണ് മമ്മൂട്ടി. മാലാഖയെന്നാണ് താരം കൊച്ചുമകളെ വിശേഷിപ്പിക്കുന്നത്. മറിയത്തോടൊപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

‘എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു,’ എന്ന ക്യാപ്ഷനോടെയാണ് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
മിനിട്ടുകൾക്കകം ആയിരക്കണക്കിനാളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുള്ളത്. വിവിധ മൂവി ഗ്രൂപ്പുകളിലും ചിത്രം വൈറലാണ്. കഴിഞ്ഞ വർഷവും മമ്മൂട്ടി മറിയത്തിന് പിറന്നാൾ ആശംസ നേർന്ന് പങ്കുവെച്ച ചിത്രവും തരം​ഗമായിരുന്നു.

നേരത്തെ, മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ദുൽഖറും സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. മകളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ പരാമർശിച്ചുകൊണ്ടാണ് ദുൽഖർ മറിയത്തിന് അഞ്ചാം പിറന്നാൾ ആശംസകൾ നേർന്നത്. ‘എന്റെ പാവക്കുഞ്ഞിന്റെ ജന്മദിനം. നീ വർഷം മുഴുവൻ കാത്തിരിക്കുന്ന നിന്റെ ദിവസം വന്നു, സന്തോഷകരമായ ജന്മദിനം നേരുന്നു ഞങ്ങളുടെ രാജകുമാരിക്ക്. നക്ഷത്രങ്ങൾ, നിലാവ്, മഴവില്ല്, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കൽപ്പിക ചിറകുകൾ.. എല്ലാം ചേർന്ന് വീടിനെ ഒരു ‘നെവർലാൻഡ്’ ആക്കി നീ മാറ്റുന്നു. ഞങ്ങളെല്ലാവരും ‘കടൽക്കൊള്ളക്കാരും’ ‘ലോസ്റ്റ് ബോയ്‌സു’മാകുന്നു. നിന്നോടൊപ്പമുള്ള എല്ലാ ദിവസവും അത്ഭുതകരമാണ്,’ എന്നാണ് ദുൽഖർ കുറിച്ചത്.

മറിയത്തിന് ജന്മദിനാശംസകളുമായി നസ്രിയയും രം​ഗത്തെത്തിയിരുന്നു. മറിയത്തിന്റെ കുട്ടിക്കാലത്തെ ഫോട്ടോയോടൊപ്പം മനോഹരമായ കുറിപ്പും നസ്രിയ പങ്കുവച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button