GeneralLatest NewsNEWSTV Shows

അടുക്കള രാഷ്ട്രീയമല്ല എനിക്ക് ഇഷ്ടം: സീരിയലുകളെക്കുറിച്ചു യുവനടൻ തുറന്ന് പറയുന്നു

ജോലിക്ക് പോകുന്നതിൽ സന്തോഷമില്ലാത്ത ഒരു ഘട്ടത്തിൽ ഞാൻ എത്തി

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളിൽ സജീവമാകുകയാണ് നടൻ കരൺ വാഹി. കഹാനി ഹമാരി എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷം ടെലിവിഷനിൽ നിന്നും മാറി നിൽക്കുകയായിരുന്നു കരൺ വാഹി.

ആറ് വർഷത്തിന് ശേഷം ‘ചന്ന മേരിയ’യിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ദിവസേനയുള്ള പരമ്പരകളിൽ നിന്നുള്ള നീണ്ട ഇടവേളയെക്കുറിച്ച് കരൺ തുറന്നു പറയുന്നു. ‘ടെലിവിഷനിൽ ഞാൻ രാപ്പകലില്ലാതെ ജോലി ചെയ്യുകയായിരുന്നു. അവസാനം, ജോലിക്ക് പോകുന്നതിൽ സന്തോഷമില്ലാത്ത ഒരു ഘട്ടത്തിൽ ഞാൻ എത്തി. വളരെയധികം ആത്മപരിശോധനയ്ക്ക് ശേഷം, ദയനീയമായി തോന്നിയിട്ടും, പണത്തിനായി ഞാൻ പതിവ് പിന്തുടരുകയായിരുന്നുവെന്നു മനസ്സിലാക്കി. പണം സമ്പാദിക്കുന്നത് ജോലിയുടെ രണ്ടാം വശമായി മാറിയ ദിവസം, ഒരുപാട് കാര്യങ്ങൾ വേണ്ടെന്ന് പറയുന്നതിൽ എനിക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചു. തുടർന്ന് ഞാൻ പരിപാടികളിൽ നിന്നും പിന്മാറുകയായിരുന്നു.’

read also: മലയാളികൾക്ക് ഏറെ പരിചിതൻ, ഹാസ്യതാരം മോഹൻ വിടപറഞ്ഞു

‘അടുക്കള രാഷ്ട്രീയമല്ല, ഒരു പ്രണയകഥയുടെ ഭാഗമാകാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് ഉറപ്പായിരുന്നു. ടിവി പ്രാധാന്യം നൽകുന്നത് കുടുംബങ്ങൾക്കാണ്. ഫ്രെയിമിൽ നിശബ്ദനായ കാഴ്ചക്കാരനെപ്പോലെ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല . വർഷങ്ങൾക്ക് ശേഷം ഞാൻ തിരിച്ചുവരുന്നുവെങ്കിൽ, എന്നെ അടയാളപ്പെടുത്താൻ കഴിയുന്ന ഒരു പ്രൊജക്റ്റ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’- കരൺ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button