CinemaGeneralLatest NewsMollywoodNEWS

പന്ത്രണ്ടാമത് ദാദേ സാഹേബ് ഫാല്‍കെ പുരസ്‌കാരം നേടി മലയാള ചിത്രം പുല്ല്

നവാഗതനായ അമൽ നൗഷാദ് എഴുതി സംവിധാനം ചെയ്ത ‘പുല്ല്’ എന്ന ചിത്രം പന്ത്രണ്ടാമത് ദാദേ സാഹേബ് ഫാല്‍കെ പുരസ്‌കാരത്തിന് അർഹത നേടി. മികച്ച ഛായാഗ്രഹണത്തിനാണ് ചിത്രം ബഹുമതി നേടിയത്. നിസ്മൽ നൗഷാദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹൻ. സിനായ് പിക്ചർസിന്റെ ബാനറിൽ തോമസ് സജയ് എബ്രഹാം, നിഖിൽ സേവിയർ, ദീപിക തയാൽ എണ്ണിക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

റിലീജിയസ് പൊളിറ്റിക്സ് മുന്നോട്ടു വെക്കുന്ന ചിത്രം ഇരുപതോളം ചലച്ചിത്ര മേളകളിൽ നിന്നും എട്ട് അവാർഡുകൾ നേടി. കൂടാതെ, മികച്ച ഛായാഗ്രഹണത്തിന് കൽക്കട്ട ഇന്റർനാഷണൽ കൾട് ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയിൽ, നമ്മുടെ രാജ്യത്ത് ഇന്നും നിലനിൽക്കുന്ന ജാതീയതയുടെയും ഭിന്നിപ്പുകളുടെയും നേർ ചിത്രമാണ് വരച്ചുകാട്ടുന്നത്.

ചുരുളി, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സുർജിത് ഗോപിനാഥ് ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ്റ്റിന ഷാജി, കുമാർസേതു, ക്രിസ്വേണുഗരി പ്രസാദ് ഗോപിനാദൻ, വൈശാഖ് രവി, ബിനോജ് കുളത്തൂർ ,ചിത്ര പ്രസാദ്, ബിനു കെ പ്രകാശ്, ഫൈസൽ അലി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കൂടാതെ ക്യാമറ – നിസ്മൽ നൗഷാദ്, സംഗീതം – സഞ്ജയ് പ്രസന്നൻ, ചിത്ര സംയോജനം – ഹരി ദേവകി, കലാ സംവിധാനം – രോഹിത് പെരുമ്പടപ്പിൽ, മേക്കപ്പ് & സംഘട്ടനം – അഖിൽ സുരേന്ദ്രൻ, കളറിസ്റ്റ് – രജത്രാ രാജഗോപാൽ, ഗാനരചന – അമൽ നൗഷാദ്, റെക്കോർഡിങ് മിക്സർ – സിനോയ് ജോസഫ്, സൗണ്ട് ഡിസൈൻ – അതുൽ വിജയൻ, ദിൽരാജ് ഗോപി, സഞ്ജയ് പ്രസന്നൻ, വസ്ത്രാലങ്കാരം – ശരത് വി.ജെ, കാസ്റ്റിംഗ് പാർട്ണർ -ചാൻസ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – അബ്സർ ടൈറ്റസ്, ബിനു.കെ പ്രകാശ്, ആദർശ് കെ. അച്യുതൻ, ലാൽ കൃഷ്ണമുരളി, ശ്രീരാഗ് ജയൻ, കാവ്യ രാജേഷ്, മഹിമ രാധാകൃഷ്ണൻ, ചീഫ്അസ്സോസിയേറ്റ് ക്യാമറ – ആദിൽ അഹമ്മദ്, ഷെറിൽ ലാൽ എം.കെ ,അസോസിയേറ്റ് ക്യാമറ – ഫെൽഡസ് ഫ്രഡി.

പുരസ്‌കാരത്തിന് അർഹമായ മറ്റു ഭാഷ ചിത്രങ്ങൾ ജയ് ഭീം, തൂഫാൻ, ചെഗ്രഹ് എന്നിവയാണ്. ജയ് ഭീം അടക്കമുള്ള ശ്രദ്ധേയ ചിത്രങ്ങളോടൊപ്പം ബഹുമതി സ്വീകരിച്ചാണ് പുല്ല് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. ചിത്രത്തിന്റെ ട്രൈലെർ ഉടൻ തന്നെ പുറത്തിറങ്ങും. കാലാ കാലങ്ങളായി നമ്മുടെ രാജ്യത്തു നില നിൽക്കുന്ന ജാതീയ ചിന്തകളും അവയിലൂന്നി പലരും അധികാരങ്ങൾ സ്ഥാപിക്കുന്നതുമൊക്കെയാണ് സിനിമ പറയുന്നത്.

shortlink

Post Your Comments


Back to top button