GeneralLatest NewsNEWS

‘പുല്ല് :ദി റൈസിങ് ‘ സിനിമയുടെ ട്രൈലർ പുറത്തിറങ്ങി

സുർജിത് ആണ് സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റിലീജിയസ് പൊളിറ്റിക്സുമായി ‘പുല്ല് :ദി റൈസിങ് ‘ സിനിമയുടെ ട്രൈലർ പുറത്തിറങ്ങി. ‘ചുരുളി ‘,’ ബിരിയാണി ‘ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുർജിത് ആണ് സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഉള്ളിൽ കയറിയാൽ പുറത്തിറങ്ങാൻ കഴിയാത്ത പുല്ലും, അതിനുള്ളിലെ സംഭവവികാസങ്ങളും എല്ലാമായി മലയാളത്തിൽ ഇന്നേവരെ കാണാത്ത ഒരു പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഒരുക്കുന്നത് നവാഗതനായ അമൽ നൗഷാദ് ആണ്. സിനായി പിക്ചർസ്ന്റെ ബാനറിൽ തോമസ് സജയ്‌ എബ്രഹാം,നിഖിൽ സേവിയർ, ദീപിക തയാൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

‘ജയ് ഭീം’ ‘തൂഫാൻ ‘ തുടങ്ങിയ ചിത്രങ്ങളോടൊപ്പം പുരസ്‌കാരം നേടി ദേശീയ തലത്തിൽ ശ്രദ്ധ നേടി മലയാളസിനിമയുടെ അഭിമാനമായി തീർന്ന ഈ സിനിമ, ട്രൈലർ പുറത്തു വന്ന വേളയിലും ശ്രദ്ധേയമാവുന്നു.

shortlink

Post Your Comments


Back to top button