CinemaComing SoonGeneralLatest NewsNEWS

ചട്ടമ്പിയായി ശ്രീനാഥ് ഭാസി: ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചട്ടമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടേതാണ് കഥ. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം അലക്സ് ജോസഫ്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് നിര്‍മ്മാണം. ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് വ്യത്യസ്തമായ രീതിയിലൂടെയാണ് അണിയറ പ്രവർത്തകർ ചെയ്തത്.

ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വരുന്ന വിവരം പ്രേക്ഷകര്‍ അറിഞ്ഞത്. ആ വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു മെസ്സേജ് അയക്കുന്നവർക്ക് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാൻ പറ്റുന്ന ഒരു ഓട്ടോമേറ്റഡ് സിസ്റ്റമാണ് ഒരുക്കിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button