GeneralLatest NewsMollywoodNEWS

എൽഡിഎഫിനും യുഡിഎഫിനും സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ? ഹരീഷ് പേരടി

സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസ്ലിയാരെയും തള്ളി പറയണം

പെൺകുട്ടിയെ അവാർഡ് വാങ്ങാൻ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്‍റെ പേരിൽ സംഘാടകർക്ക് നേരെ അധിക്ഷേപം ഉയർത്തിയ സമസ്ത നേതാവിന് നേരെ വിമർശനം ശക്തമാകുകയാണ്. ഈ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.

‘യുപിയിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല. സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന, ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസ്ലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം’ എന്ന് ഹരീഷ് പേരടി പറയുന്നു

read also: അശോക് സെൽവന്റെ നായികയായി മാളവിക ‍‍ജയറാം; ‘മായം സെയ്‍തായ് പൂവെ…’ ​ഗാനമെത്തി

കുറിപ്പ് പൂർണ്ണ രൂപം,

പെൺകുട്ടിയെ അവാർഡ് വാങ്ങാൻ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്‍റെ പേരിൽ സംഘാടകർക്ക് സമസ്ത നേതാവിന്‍റെ ശാസന. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് മുതിർന്ന നേതാവ് എം.ടി.അബ്ദുല്ല മുസലിയാർ ശാസിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനിക്ക് സ്റ്റേജിൽ നിന്ന് മടങ്ങി പോവേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതും…..LDF നും UDF നും സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ?..UP യിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല …സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം…മുന്നോട്ടുള്ള കുതിപ്പ്…എബടെ?…കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..🙏🙏🙏🙏

shortlink

Related Articles

Post Your Comments


Back to top button