BollywoodCinemaGeneralIndian CinemaLatest News

പൃഥ്വിരാജ് ചൗഹാന്റെയും റാണി സംയുക്തയുടെയും പ്രണയം: ‘പൃഥ്വിരാജ്’ ട്രെയ്‌ലര്‍ എത്തി

അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കുന്ന ചിത്രമാണ് ‘പൃഥ്വിരാജ്’. മുന്‍ ലോകസുന്ദരി മാനുഷി ചില്ലറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചൗഹാന്‍ രാജവംശത്തിലെ പൃഥ്വിരാജ് മൂന്നാമന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ് ചൗഹാന്റെയും റാണി സംയുക്തയുടെയും പ്രണയകഥയാണ് സിനിമ പറയുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൃഥ്വിരാജ് ചൗഹാന്റെ ധീരതയും പോരാട്ടവും പ്രണയവും ട്രെയ്‌ലറില്‍ കാണാം. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ട്രെയ്ലർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 61 ലക്ഷത്തിലേറെയാളുകളാണ് ഇതിനോടകം തന്നെ ട്രെയ്ലർ കണ്ടത്.

2020- ലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. പിന്നാലെ, ‘പൃഥ്വിരാജ്’ എന്ന പേര് മാറ്റി പൃഥ്വിരാജ് ചൗഹാനെന്ന് ഭണാധികാരിയുടെ മുഴുന്‍ പേരാക്കണം എന്ന ആവശ്യം ഉന്നയിച്ച് ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരെ കർണി സേനയും രംഗത്തെത്തിയിരുന്നു.

യഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യാ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോനു സൂദ്, സഞ്ജയ് ദത്ത്, സാക്ഷി തന്‍വാര്‍, മാനവ് വിജ്, അഷുതോഷ് റാണ, ലളിത് തിവാരി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ജൂണ്‍ 3 ന് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി റിലീസ് ചെയ്യും.

 

shortlink

Related Articles

Post Your Comments


Back to top button