GeneralLatest NewsMollywoodNEWS

നടി ഷഹനയുടെ മരണത്തിന് പിന്നിലെ സത്യം പു​റ​ത്തു​വ​രി​ക ത​ന്നെ വേ​ണം: നടന്‍ മുന്ന

കോ​ഴി​ക്കോ​ട് പ​റ​മ്പി​ല്‍ ബ​സാ​റി​ലെ വീ​ട്ടി​ലാ​ണ് ഷ​ഹ​ന​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ന​ടി​യും മോ​ഡ​ലു​മാ​യ ഷ​ഹ​നയുടെ മരണവാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. താരത്തിന്റെ മരണത്തിന് പിന്നിലെ സത്യം പു​റ​ത്തു​വ​രണമെന്നു നടിയ്‌ക്കൊപ്പമുള്ള അ​വ​സാന ചി​ത്രം പ​ങ്കു​വ​ച്ച്‌ നടൻ മു​ന്ന.

‘ന​മ്മ​ള്‍ ഒ​ന്നി​ച്ചു​ള്ള അ​വ​സാ​ന ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ല. ഷൂ​ട്ടി​ങ്ങി​ന്‍റെ അ​വ​സാ​ന ദി​വ​സ​മെ​ടു​ത്ത ചി​ത്രം. വാ​ഗ്ദാ​ന​മാ​യി​രു​ന്ന ന​ടി. സ​ത്യം പു​റ​ത്തു​വ​രി​ക ത​ന്നെ വേ​ണം. നീ ​ഞ​ങ്ങ​ളെ വി​ട്ടു​പോ​യെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല’ -എ​ന്നാ​ണ് മു​ന്ന കു​റി​ച്ച​ത്.

read also: ജീവിതത്തിൽ അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക് ശുഭാപ്തി വിശ്വാസം സമ്മാനിക്കുന്ന ‘മേരി ആവാസ് സുനോ’

കോ​ഴി​ക്കോ​ട് പ​റ​മ്പി​ല്‍ ബ​സാ​റി​ലെ വീ​ട്ടി​ലാ​ണ് ഷ​ഹ​ന​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജന​ല​ഴി​യി​ല്‍ തൂ​ങ്ങിയാണ് മരണമെന്നാണ് ഭർത്താവ് പറയുന്നു. എന്നാൽ, പ​ണ​ത്തി​നാ​യി മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഷ​ഹ​ന​യു​ടെ അ​മ്മ രം​ഗ​ത്തു​വ​ന്നു. സം​ഭ​വ​ത്തി​ല്‍, ഭ​ര്‍​ത്താ​വ് സ​ജാ​ദി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഒ​ന്ന​ര വ​ര്‍​ഷം മു​ന്പാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഷ​ഹ​ന​യെ ഭ​ര്‍​ത്താ​വ് പീ​ഡി​പ്പി​ച്ചി​രു​ന്നുവെന്നും മ​ക​ള്‍ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും ഇ​തു കൊ​ല​പാ​ത​കം ത​ന്നെ​യാ​ണെ​ന്നും അ​മ്മ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button