CinemaGeneralIndian CinemaLatest NewsMollywood

ഇവിടെ ജാതീയതയും വർണ്ണ വിവേചനവുമൊക്കെയുണ്ട്. അത് മാഞ്ഞു പോയിട്ടില്ല: അപ്പുണ്ണി ശശി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റത്തീന ഒരുക്കിയ ചിത്രമാണ് പുഴു. ചിത്രത്തിൽ കുട്ടപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ അപ്പുണ്ണി ശശിയാണ്. ഇപ്പോളിതാ, ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും ചിത്രം ചർച്ച ചെയ്യുന്ന രാഷ്ട്രീയത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം. കുട്ടപ്പൻ എന്ന കഥാപാത്രവുമായി തനിക്ക് സാമ്യതകളും വ്യത്യാസങ്ങളുമുണ്ടെന്നാണ് അപ്പുണ്ണി പറയുന്നത്. കൂടാതെ, ജാതി സമൂഹത്തിൽ നിന്ന് മാഞ്ഞുപോയെന്ന് പറയുന്നത് കള്ളത്തരമാണെന്നും പുഴു എന്ന സിനിമ സംസാരിക്കുന്നത് ആ വിവേചനങ്ങളെക്കുറിച്ചാണെന്നും പറയുകയാണ് അപ്പുണ്ണി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

അപ്പുണ്ണിയുടെ വാക്കുകൾ‍:

ഇവിടെ ജാതീയതയും വർണ്ണ വിവേചനവുമൊക്കെയുണ്ട്. അത് മാഞ്ഞു പോയി, ജാതി സംസാരിക്കാൻ പാടില്ല എന്ന് പറയുന്നവർ പോലും കള്ളത്തരമാണ് പറയുന്നത് എന്ന് ഞാൻ പറയും. അത്തരം ആശയങ്ങൾ നമ്മൾ ഉൾക്കൊള്ളുന്നുണ്ട്. നമുക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അധികം ഇല്ലെങ്കിൽ പോലും എനിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുഴു എന്ന ചിത്രം സംസാരിക്കുന്നതും ആ വിവേചനങ്ങളെക്കുറിച്ചാണ്. എനിക്ക് അധികം അത്തരം അനുഭവങ്ങൾ ഇല്ലാത്തതിന്റെ കാരണം, ഞാൻ ഒറ്റയ്ക്കാണ് നാടകം കളിച്ചത് എന്ന് കൊണ്ടാണ്. കൂട്ടമായി കളിച്ചിരുന്നത് എങ്കിൽ എനിക്ക് ഉണ്ടാകുമായിരുന്നു.

കുട്ടപ്പൻ എന്ന കഥാപാത്രവുമായി തനിക്ക് വ്യത്യാസങ്ങളും സാമ്യതകളുമുണ്ട്. കുട്ടപ്പൻ ഉയർന്ന യോഗ്യതയുള്ള വ്യക്തിയാണ്. എന്നാൽ, അപ്പുണ്ണി ശശി അങ്ങനെയല്ല. ഇയാൾ അന്തർദേശീയ നിലവാരമുള്ള നാടകങ്ങൾ അവതരിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. അത്തരം വ്യത്യാസങ്ങൾ ഉണ്ടെങ്കിലും നമ്മളും നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

പുഴു പറയുന്നത് ലോകത്ത് എവിടെയും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അമേരിക്കയിൽ മുട്ടിനടിയിലിട്ട് ചതച്ച് അരച്ച് ഒരു കറുത്ത വർഗ്ഗക്കാരനെ കൊന്നില്ലേ. അത്ര ഭീകരമായ ഒരു പ്രശ്‌നം ഇവിടെ നടന്നിട്ടില്ല. വെളുത്ത, തടിച്ച ഒരു മനുഷ്യൻ കറുത്തവനെ മുട്ടുകൊണ്ട് അമർത്തി കൊല്ലുന്നു. ആ വൈരുദ്ധ്യം കണ്ടില്ലേ. അതാണ് ഈ സിനിമയും പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button