CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

തരംഗമായി മനോജ് കെ ജയന്റെ ‘മക്കത്തെ ചന്ദ്രിക 2’

കൊച്ചി: മക്കത്തെ ചന്ദ്രികയുടെ വൻ വിജയത്തിന് ശേഷം, അതേ ടീം വീണ്ടും മറ്റൊരു ഗാനത്തിനായി ഒരുമിച്ചപ്പോൾ പിറവി കൊണ്ടത് അതിനേക്കാൾ മികച്ച മറ്റൊരു മനോഹര ഗാനമാണ്. മക്കത്തെ ചന്ദ്രികയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. മലയാളത്തിന്റെ കുട്ടൻ തമ്പുരാൻ, മനോജ് കെ ജയന്‍ ആലപിച്ച് ഏറെ ജനശ്രദ്ധ നേടിയ ‘മക്കത്തെ ചന്ദ്രിക’യുടെ രണ്ടാം ഭാഗവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് സോഷ്യൽ മീഡിയയിലൂടെ ‘മക്കത്തെ ചന്ദ്രിക 2’ റിലീസ് ചെയ്തത്. അർത്ഥ സമ്പുഷ്ടമായ വരികളാലും ഹൃദ്യമായ സംഗീതത്താലും മനോഹരമായ ഈ ഗാനം, അതെല്ലാം ഉൾക്കൊണ്ട് ആലപിച്ചിരിക്കുന്നത് മനോജ് കെ ജയൻ തന്നെയാണ്.

ചുമരുകള്‍ തേയ്ക്കുന്നത് മലയാളത്തിന്റെ പ്രിയ നടി: പണിക്കാര്‍ക്ക് ഹിന്ദിയില്‍ ക്ലാസ്, തേപ്പ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

‘സംഗീത പ്രേമികളുടെ ഒരു പാട് പോസറ്റീവ് റിപ്പോർട്ട് ഈ ഗാനത്തിന് കിട്ടിയതിൽ അകമഴിഞ്ഞ് സന്തോഷിക്കുന്നു’, മനോജ് കെ ജയൻ പറഞ്ഞു. സർഗം, പെരുന്തച്ചൻ , ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ, അർദ്ധനാരി, കളിയച്ഛൻ തുടങ്ങി മലയാളത്തിലെ നിരവധി ക്ലാസിക് ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും നിറഞ്ഞ് ആറാടിയ ഈ അഭിനയ വിസ്മയത്തിന്, അതിനൊപ്പം തന്നെ മനോഹരമായി പാടാനും അറിയാമെന്ന് വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്ന ഗാനമാണിത്.

വലിയ വീട്ടിൽ ക്രീയേഷൻസിനു വേണ്ടി വിഐ പോൾ നിർമ്മിച്ച ‘മക്കത്തെ ചന്ദ്രിക 2’ ന്റെ സംഗീതം ചിട്ടപ്പെട്ടുത്തിയത്, ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള പ്രവാസിയായ അൻഷാദ് തൃശൂരാണ്. മാപ്പിള ആൽബം ഗാനങ്ങളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയാണ് അർത്ഥ സമ്പുഷ്ടമായ വരികൾ എഴുതിയിട്ടുള്ളത്. സംവിധാനം- ഷാനു കാക്കൂർ, പിആർഒ- ഏഎസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button