CinemaGeneralIndian CinemaLatest NewsMollywood

കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ആ​ഗ്രഹമുണ്ട്, ഇപ്പോൾ ലഭിക്കുന്നത് ഗൗരവമുള്ള കഥാപാത്രങ്ങൾ: ഇന്ദ്രൻസ്

കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ഇന്ദ്രൻസ്. എന്നാൽ, പിന്നീട് താരം പതിയെ സീരിയസ് വേഷങ്ങളിലേക്ക് ചുവടുമാറി. രതീഷ് രഘുനന്ദൻ ഒരുക്കുന്ന ഉടൽ ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഇന്ദ്രൻസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിലെ ഇന്ദ്രൻസിന്റെ പ്രകടനം ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രം മെയ് 20ന് തിയേറ്ററുകളിലെത്തും.

ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇന്ദ്രൻസ്. ഇടയ്‌ക്കെങ്കിലും കോമഡി ചെയ്യാന്‍ മോഹമുണ്ടെന്നും, ഇപ്പോൾ ലഭിക്കുന്നതെല്ലാം വളരെ ഗൗരവമുള്ള വേഷങ്ങളാണെന്നുമാണ് നടൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇന്ദ്രൻസിന്റെ വാക്കുകൾ:

ഇടയ്‌ക്കെങ്കിലും കോമഡി ചെയ്യാന്‍ മോഹമുണ്ട്. ഞാൻ വളര്‍ന്നത് കോമഡി കഥാപാത്രങ്ങളിലൂടെയാണ്. ഇപ്പോള്‍ തേടിയെത്തുന്നത് ഗൗരവകരമായ വേഷങ്ങളാണ്.

ഏത് സിനിമ ചെയ്യുമ്പോഴും ചെറിയ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടാണ് ഞാൻ അഭിനയിക്കാറുള്ളത്. ആത്മവിശ്വാസം തോന്നുന്ന കഥാപാത്രങ്ങളെ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ. ഉടലിന്റെ കഥ കേട്ടപ്പോള്‍ വളരെ വ്യത്യസ്തമാണെന്ന് തോന്നിയത് കൊണ്ട് ചെയ്യാമെന്ന് ഉറപ്പിക്കുകയായിരുന്നു. വളരെ മികച്ച ഒരു അനുഭവമായിരുന്നു അത്.

ചിത്രത്തിൽ സംഘട്ടന രം​ഗങ്ങളുണ്ട്. സംഘട്ടന രംഗങ്ങള്‍ നേരത്തേയും ഞാന്‍ ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളില്‍ എന്റെ കോമഡി കഥാപാത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു അത്. ഉടലിലേത് വളരെ ഗൗരവമുള്ള വേഷമാണ്. ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊള്ളുകയും കൊടുക്കുകയും ചെയ്തു. രണ്ടാഴ്ചയിലേറെ മാഫിയ ശശി സര്‍ എന്നെ കൊണ്ട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചു.

shortlink

Related Articles

Post Your Comments


Back to top button