CinemaGeneralIndian CinemaLatest NewsMollywood

നിരവധി വന്യമൃഗങ്ങളെയൊക്കെ ഷൂട്ട് ചെയ്തിരുന്നു, അതെല്ലാം അവർ കട്ട് ചെയ്ത് കളഞ്ഞു: സന്തോഷ് ശിവന്‍

മലയാളികൾക്ക് സുപരിചിതനായ ഛായാ​ഗ്രഹകനും സംവിധായകനുമാണ് സന്തോഷ് ശിവൻ. എംടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി അദ്ദേഹം ഒരു നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം സംവിധാനം ചെയ്തിരുന്നു. ഇപ്പോളിതാ, ആ ചിത്രത്തിനിടയിൽ തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സന്തോഷ് ശിവൻ. ചിത്രത്തിലെ ചില രം​ഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞത് തന്നെ ഏറെ വേദനിപ്പിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ശിവൻ ഇക്കാര്യങ്ങൾ പറയുന്നത്.

‘എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി അഭയം തേടി എന്നൊരു സിനിമ ഞാൻ നെറ്റ്ഫ്ലിക്സിന് വേണ്ടി ചെയ്തു. എംടി വാസുദേവൻ നായരുടെ ചെറുകഥകൾ വെച്ചുള്ള ആന്തോളജി ചിത്രമായിരുന്നു അത്. വയനാടായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. അപ്പോൾ നിരവധി വന്യമൃഗങ്ങളെയൊക്കെ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ, അവർ അതെല്ലാം കട്ട് ചെയ്തു കളഞ്ഞു. ആ സംഭവം എന്നെ ഏറെ വേദനിപ്പിച്ചു’, സന്തോഷ് ശിവൻ പറഞ്ഞു.

അതേസമയം, മഞ്ജുവാര്യരെ നായികയാക്കി സന്തോഷ് ശിവൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button