CinemaGeneralIndian CinemaLatest NewsMollywood

ഖത്തറിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ?: വീഡിയോ വൈറൽ

മലയാളത്തിന്റെ അഭിമാനം മോഹൻലാൽ 62ന്റെ നിറവിലേക്ക്. നിരവധി പേരാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ അറിയിച്ച് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ സജീവമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോളിതാ, മോഹൻലാലിന്റെ ഖത്തറിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. മോഹൻലാൽ ഫാൻസ്‌ ക്ലബാണ് കഴിഞ്ഞ ദിവസം ഈ വീഡിയോ യൂട്യൂബിൽ പങ്കുവച്ചത്. ഇതിനോടകം തന്നെ ആരാധകർ പ്രിയ താരത്തിന്റെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

വീഡിയോയിൽ താരം കേക്ക് മുറിക്കുന്നതാണ് കാണാൻ സാധിക്കുക. തുടർന്ന്, അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്. ഖത്തറിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടയിലാണ് മോഹൻലാൽ കേക്ക് മുറിച്ചത്. ഭാര്യ സുചിത്രയെയും, മോഹൻലാലിന്റെ സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിനെയും, മറ്റു സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം.

അദ്ദേഹത്തിന്റെ പിറന്നാൾ അടുക്കുന്നത് പ്രമാണിച്ച് നേരത്തേ കേക്ക് മുറിച്ച് സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതാവാം എന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം, ജീത്തു ജോസഫ് ഒരുക്കിയ ട്വൽത്ത് മാനാണ് മോഹൻലാലിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ഒടിടി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button